/indian-express-malayalam/media/media_files/2025/03/25/pP0oRDRApVfSDjiv23um.jpg)
ASHA Workers Protest: തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കേഴ്‌സിന്റെ സമരം 63 ആം ദിവസത്തിലേക്ക് കടന്നു. സമരം തുടങ്ങി രണ്ടു മാസമായിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാൽ കൂടുതൽ കടുത്ത സമര രീതികൾ പരീക്ഷിക്കാനാണ് സമരക്കാരുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം ആശാ കേരളം സഞ്ചി പുറത്തിറക്കിയിരുന്നു.
100 രൂപയ്ക്ക് വിൽപ്പന നടത്തുന്ന രീതിയിലാണ് തൃശ്ശൂരിലെ സഞ്ചി എന്ന സ്ഥാപനം ഇത് നിർമ്മിച്ചിരിക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സമരത്തിന് സംഭാവന നൽകും. സമരത്തിൽ തൊഴിൽ മന്ത്രി കൂടി ഇടപെട്ട സാഹചര്യത്തിൽ ഉടൻ മന്ത്രി തല ചർച്ച വിളിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.
പൗരസാഗരം എന്ന പേരിൽ ഇന്നലെ ജനകീയ കൂട്ടായ്മ സമരവേദിയിൽ സംഘടിപ്പിച്ചിരുന്നു. കവി സച്ചിദാനന്ദൻ ഉൾപ്പടെ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കുകയും ചെയ്തു. സമരത്തിന്റെ അടുത്തഘട്ടം ആശമാർ ഉടൻ പ്രഖ്യാപിക്കും. ഇന്ന് യൂണിയന്റെ സംസ്ഥാന സമിതി യോഗം ഉണ്ടെന്നും വൈകുന്നേരത്തോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനമറിയിക്കുമെന്നും ആശമാർ പറഞ്ഞു. വിശേഷദിവസങ്ങൾ ഒക്കെ സമരത്തിന്റെ പല രൂപങ്ങളായി മാറ്റുമെന്നും അവർ വ്യക്തമാക്കി.
സമരം അവസാനിപ്പിക്കേണ്ടത് സർക്കാരാണ്. ഞങ്ങളല്ല. സമരം തുടങ്ങിയാൽ ആവശ്യങ്ങൾ നേടി അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ദിവസങ്ങൾ പോവുന്നു എന്നതിനെ ആശ്രയിച്ചല്ല. ഇന്നിപ്പോൾ 99 ശതമാനം ആളുകളും സമരത്തിന് അനുകൂലമാണ്. ഒരു ശതമാനമാണ് സമര വിരുദ്ധരായി നിൽക്കുന്നത്. ആ ഒരു ശതമാനത്തെ അവഗണിച്ചുകൊണ്ട് ഗവൺമെന്റ് ഈ നടപടി പൂർത്തിയാക്കണമെന്നുള്ളതാണ് ആശമാർ വ്യക്തമാക്കി.
Read More
- ഒന്നിനും കണക്കില്ലാത്തത് കെ.എസ്.ആർ.ടി.സി.യുടെ നഷ്ടത്തിന് കാരണം: കെ.ബി.ഗണേഷ് കുമാർ
- Kerala Weather: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ
- Palm Sunday: ഇന്ന് ഓശാന ഞായർ; പീഡാനുഭവ വാരത്തിന് തുടക്കം
- Kannur Bus Accident: കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരിക്ക്
- Drug issue inKerala: പിടിമറുക്കി കേരളത്തിൽ ലഹരി; പഞ്ചാബിൽ 9025 കേസുകൾ, കേരളത്തിൽ 27701
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.