scorecardresearch

Kannur Bus Accident: കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരിക്ക്

Kannur Bus Accident: മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം

Kannur Bus Accident: മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം

author-image
WebDesk
New Update
kannur bus accident

കണ്ണൂരിൽ ബസ് അപകടം

Kannur Bus Accident: കണ്ണൂർ: കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവർ ഉൾപ്പടെ 32 പേർക്കും 28 വിദ്യാർഥികൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ എ കെ ജി ആശുപത്രി പ്രവേശിപ്പിച്ചു. ഇതിന് പുറമെ മയ്യിൽ സർക്കാർ ആശുപത്രിയിലും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Advertisment

വളവിൽ വെച്ചുണ്ടായ അപകടത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായെന്ന് പ്രദേശവാസികൾ പറഞ്ഞു. 

മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ്  ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം വിവരം.പോലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Read More

Kannur Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: