/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
കേരള ഹൈക്കോടതി
കൊച്ചി: 88 കാരിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച 91 കാരനായ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അവസാന നാളുകളിൽ ഭാര്യ മാത്രമേ ഉണ്ടാകൂ എന്നും കോടതി ഓർമിപ്പിച്ചു. ഇരുവരും ഒരുമിച്ച ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂർത്തിയാക്കട്ടെ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് നിരന്തരം ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് 91 കാരൻ ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഇതിന് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഹർജിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 21 മുതൽ ജയിലിൽ ആണ്. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യയാണ് തന്റെ കരുത്തെന്നും ഹർജിക്കാരനും ഭർത്താവാണ് തന്റെ ശക്തിയെന്ന് ഭാര്യയും മനസിലാക്കണമെന്ന് കോടതി പറഞ്ഞു. പ്രായം സ്‌നേഹത്തിന്റെ മാറ്റുകുറയ്ക്കുന്നില്ല, മറിച്ച് പ്രായം ചെല്ലുംതോറും സ്നേഹത്തിന്റെ മാറ്റുകൂട്ടിയതിനാലാണ് ഭർത്താവിനെ നിരന്തരം നിരീക്ഷിക്കുന്നത്. അതാണ് സംശയത്തിലേയ്ക്ക് എത്തിച്ചത്. എൻ എൻ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയും ഉത്തരവിൽ ഉൾപ്പെടുത്തി. 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവുമാണ് വ്യവസ്ഥ.
Read More
- Kerala Weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; നാലിടത്ത് യെല്ലോ അലർട്ട്
- മാസപ്പടി കേസ് കൈകാര്യം ചെയ്യാൻ വീണ വിജയന് അറിയാം, ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട: വി.ശിവൻകുട്ടി
- കുതിച്ച് സ്വർണവില, ഒരു പവന് 70,000 കടന്നു
- സംസ്ഥാനത്ത് മൂന്നു ദിവസംകൂടി വേനൽ മഴയ്ക്ക് സാധ്യത
- എറണാകുളം - ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.