scorecardresearch

തീരദേശ തീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കുടുംബങ്ങൾക്ക് 5 കിലോ അരി വീതം സൗജന്യമായി നൽകും

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ

author-image
WebDesk
New Update
poonthura

തിരുവനന്തപുരം: കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ പത്ത് ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ. ജൂലായ് 13 വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെയാകും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുക.

Advertisment

തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

Also Read: മൂന്നാം ദിവസവും നാന്നൂറിന് മുകളിൽ; ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 435 പേർക്ക്, സമ്പർക്കത്തിലൂടെ 206 പേർക്ക്

തീര മേഖലകളിലെ തീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ വീതം അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

Advertisment

Also Read: തലസ്ഥാനത്തിന് പുറത്തും ഗുരുതരം, ഒരാഴ്ചക്കിടെ 2400 രോഗികൾ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല. ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും.

Also Read: എങ്ങനെ? എന്തുകൊണ്ട്? മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾ

ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.

Covid19 Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: