/indian-express-malayalam/media/media_files/oo6FiDlhkIYJvTBNmKya.jpg)
ഇടപ്പള്ളിയിൽ കനത്തമഴയിൽ മരം വീണാണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടതെന്നാണ് വിവരം (ഫയൽ ചിത്രം)
കൊച്ചി: എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പള്ളിയിൽ കനത്തമഴയിൽ മരം വീണാണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടതെന്നാണ് വിവരം.
രണ്ടര മണിക്കൂറിലധികമായി ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി - യശ്വന്ത്‌പൂര്‍ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
വൈദ്യുതി തകരാര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്. പുതുക്കലവട്ടത്ത് ട്രാക്കിൽ നിര്‍ത്തിയിട്ട തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്‌ദി എക്‌സ്‌പ്രസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. അതേസമയം വെള്ളവും ഭക്ഷണവും കിട്ടാത്ത സ്ഥിതിയാണ്.
ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ശേഷം തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്‌ദി എക്സ്‌പ്രസ് രാത്രി 9.30 ഓടെ യാത്ര പുനരാരംഭിച്ചിട്ടുണ്ട്. മറ്റു ട്രെയിനുകളും വൈകാതെ സർവീസ് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Read More
- Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം അതിവേഗം അറിയാൻ വെബ്സൈറ്റുകൾ, പരിശോധിക്കേണ്ടത് എങ്ങനെ?
- Kerala SSLC Result 2024:എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പ്
- Kerala SSLC Result 2024: ഉന്നത പഠനത്തിനുള്ള യോഗ്യത ആർക്കൊക്കെ ലഭിക്കും? എസ്എസ്എൽസി ഗ്രേഡ്, മാർക്ക് എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം
- പത്താംക്ലാസ് കഴിഞ്ഞു; ഇനിയെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us