/indian-express-malayalam/media/media_files/2025/08/05/kodi-suni-2025-08-05-12-21-59.jpg)
തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികൾ മദ്യം കഴിച്ചത്
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തിൽ വിചിത്ര വിശദീകരണവുമായി തലശേരി പൊലീസ്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവ് ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ കഴിയാതെ കേസ് നിൽക്കില്ലെന്നാണ് തലശേരി പൊലീസിന്റെ വാദം. അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സംഭവത്തിൽ നിജസ്ഥിതി തേടും.
Also Read: കൊച്ചിയിൽ വെള്ളക്കെട്ട്, പേട്ടയിൽ ഊബര്‍ കാര്‍ കാനയിൽ വീണു
കണ്ണൂർ സെൻട്രൽ ജയിലിലുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് പൊലീസിനെ കാവൽനിർത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
Also Read: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലർട്ട്
സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തു. സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പൊലീസിനെ കാവൽ നിർത്തി പ്രതികൾ മദ്യപിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
Also Read: പ്രേംനസീറിന്റെ മകൻ ഷാനവാസിന്റെ സംസ്കാരം ഇന്ന് വൈകിട്ട്
എന്നാൽ, പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്നാണ് സ്പീക്കർ എ.എൻ.ഷംസീറും പി.ജയരാജനും പ്രതികരിച്ചത്.
Also Read: ദുരൂഹതകളുടെ കൂമ്പാരം; സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.