/indian-express-malayalam/media/media_files/2025/10/06/onam-bumpher-winner1-2025-10-06-13-09-19.jpg)
ശരത് എസ്.നായർ
ആലപ്പുഴ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ്.നായർക്കാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. നെട്ടൂരിലെ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. നെട്ടൂരിൽനിന്നാണ് ഇയാൾ ടിക്കറ്റെടുത്തത്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. ആദ്യമായിട്ടാണ് ഓണം ബമ്പർ എടുക്കുന്നതെന്നും അപ്രതീക്ഷിത ഭാഗ്യമെന്നും ശരത് മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി
നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷ് വിറ്റ TH 577825 എന്ന ടിക്കറ്റിനാണ് ഇത്തവണ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/06/onam-bumpher-winner2-2025-10-06-13-11-00.jpg)
Also Read: രാഷ്ട്രപതി ശബരിമലയിലേക്ക്; ഒക്ടോബർ കേരളത്തിലെത്തും
കഴിഞ്ഞ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്.
Also Read:ശബരിമല സ്വർണ്ണപ്പാളി വിവാദം; തന്റെ വീട്ടിൽ പൂജ നടന്നിട്ടില്ലെന്ന് ജയറാം
പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.
Read More: സ്വർണപാളി വിവാദം; തന്നെയാരും പ്രതികൂട്ടിലാക്കിയിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും: ഉണ്ണികൃഷ്ണൻ പോറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.