/indian-express-malayalam/media/media_files/2025/05/09/iz5XDCNw6tOWHCOJQsYO.jpg)
രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബർ 22 മുതൽ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.
Also Read:ശബരിമല സ്വർണ്ണപ്പാളി വിവാദം; തന്റെ വീട്ടിൽ പൂജ നടന്നിട്ടില്ലെന്ന് ജയറാം
22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലിൽ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയിൽ ദർശനത്തിനെത്തുക.
ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയിൽ രാഷ്ട്രപതി ശബരിമല സന്ദർശനത്തിന് എത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ട്.
Also Read:വയനാട് ദുരന്തം; കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡൽഹിയിലേക്ക്
നേരത്തെ, മേയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ രാഷ്ട്രപതി സന്ദർശനം മാറ്റിവെക്കുകയായിരുന്നു.
Read More:49-ാമത് വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.