/indian-express-malayalam/media/media_files/uploads/2020/09/Kerala-Lottery-Thiruvonam-Bumper-2020-BR-75-Ticket-1.jpg)
Onam Bumper 2020, Kerala Lottery Thiruvonam Bumper 2020 Draw Date, Time, How to check: കോവിഡ് പ്രതിസന്ധികൾക്കിടയിലും നിയന്ത്രണങ്ങൾക്കിടയിലും സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 75) 2020 ഭാഗ്യക്കുറിയ്ക്ക് മികച്ച വിൽപ്പന. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നു. തുടർന്നു ഡിമാന്റ് വന്നതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തിരമായി അച്ചടിച്ച് വിതരണത്തിനെത്തിച്ചിരിക്കുകയാണ്. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ചയും തുറന്നു പ്രവർത്തിക്കും.
സെപ്റ്റംബർ 20ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സ്ഥിരം നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ ഗോർഖി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് ഫലം സെപ്റ്റംബർ 20 ന് keralalotteries.com എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
12 കോടിയാണ് തിരുവോണം ബബറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.
തിരുവോണം ബബറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞവർഷം വിറ്റഴിഞ്ഞത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബബറിന്റെ റെക്കോർഡ് വില്പന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.