scorecardresearch

ചാനൽ അഭിമുഖത്തിലെ വെളിപ്പെടുത്തൽ; സരിത്തിന്റെ അഭിഭാഷകന് ബാർ കൗൺസിൽ നോട്ടീസ്

നടപടി അഭിഭാഷകവൃത്തിയുടെ അന്തസിന് നിരക്കാത്തതാണെന്ന് ബാർ കൗൺസിൽ

നടപടി അഭിഭാഷകവൃത്തിയുടെ അന്തസിന് നിരക്കാത്തതാണെന്ന് ബാർ കൗൺസിൽ

author-image
WebDesk
New Update
sarith, ie malayalam

കൊച്ചി: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ അഭിഭാഷകൻ

കേസരി കൃഷ്ണൻ നായർക്ക്  ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ബാർ കൗൺസിൽ നോട്ടീസ് അയച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടലംഘനത്തിന്   നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ബാർകൗൺസിൽ നോട്ടീസിൽ പറയുന്നു.

Advertisment

നയതന്ത്ര ബാഗേജിൽ സ്വർണമുണ്ടന്ന് സരിതിനറിയാമായിരുന്നുവെന്ന് കൃഷ്ണൻ നായർ പറഞ്ഞിരുന്നു. കൃഷ്ണൻ നായരുടെ നടപടി അഭിഭാഷകവൃത്തിയുടെ അന്തസിന് നിരക്കാത്തതും കക്ഷിയുടെ താൽപ്പര്യത്തിന് വിരുദ്ധമാണന്നും നടപടി ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണന്നും നോട്ടീസിൽ പറയുന്നു. രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More: സ്വർണക്കടത്തിൽ അറ്റാഷെയ്‌ക്കും പങ്ക്, സ്വപ്‌നയെ കുടുക്കുമെന്ന് പറഞ്ഞിരുന്നു; നിർണായക വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകൻ

തിരുവനന്തപുരം വിമാനത്തവാളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടെന്നും നയതന്ത്ര ബാഗിൽ 25 കിലോ സ്വർണമുണ്ടായിരുന്നതായി സരിത്തിന് അറിയാമായിരുന്നതായി കേസരി കൃഷ്‌ണൻനായർ പറഞ്ഞിരുന്നു. അറ്റാഷെ സ്വപ്‌നയെ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സരിത്തിനും സ്വപ്‌നയ്‌ക്കും പുറമേ സ്വർണക്കടത്തിൽ വലിയ കണ്ണികളുണ്ടെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.

Advertisment

ജൂലൈ 16നായിരുന്നു അഭിഭാഷകന്റെ അഭിമുഖം. നയതന്ത്ര ബാഗേജിൽ സ്വർണമുണ്ടെന്ന് സരിത് തന്നോട് പറയുന്നത് നാലാം തിയതിയാണെന്നും ബാഗ് തുറന്നുപരിശോധിക്കുന്നതിനു മുൻപ് തന്നെ അതിൽ 25 കിലോയോളം സ്വർണമുണ്ടെന്ന് സരിത് പറഞ്ഞുവെന്നും കൃഷ്ണൻ നായർ അഭിമുഖത്തിൽ പറഞ്ഞിരുന്നു കീഴടങ്ങിയില്ലെങ്കിൽ അറ്റാഷെ, മാഡത്തെ (സ്വപ്‌ന) കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും കേസരി കൃഷ്‌ണൻനായർ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Also Read: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു, മടക്കം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ മൊഴി നല്‍കിയതിനു പിന്നാലെ

സരിത്തിനെയും സ്വപ്‌നയെയും മുന്നിൽനിർത്തി വൻ റാക്കറ്റുകൾ ഇതിനു പിന്നിലുണ്ടെന്നതടക്കമുള്ള മറ്റു വെളിപ്പെടുത്തലുകളും അഭിഭാഷകൻ നടത്തിയിരുന്നു. ഒളിവിൽ പോകുന്നതിനു മുൻപ് സ്വപ്‌നയും കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും തന്നെ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞിഞിരുന്നു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ട വാർത്ത പുറത്തുവന്നതിനു പിറകെയായിരുന്നനു സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തലുകൾ.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: