/indian-express-malayalam/media/media_files/uploads/2017/04/thrissur_pooram_759.jpg)
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസെന്ന് തിരുവമ്പാടി ദേവസ്വം
തൃശൂർ: പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് ആവർത്തിച്ച് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പൊലീസിന്റെ ഇടപെടലും വീഴ്ചകളും തിരുവമ്പാടി ദേവസ്വം ഉന്നയിച്ചു. പൂരം എഴുന്നള്ളിപ്പിൽ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും വിമർശനമുണ്ട്.
പൊലീസിന്റെ ഇടപെടൽ മൂലം മഠത്തിൽവരവ് പേരിന് മാത്രമായി ചുരുക്കി, നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പിൽ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്. പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തിൽ വിമർശിക്കുന്നു. പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലത്തിൽ വിമർശിക്കുന്നു.
നേരത്തെ, പൂരം അലങ്കോലമാക്കിയതിൽ തിരുവമ്പാടി ദേവസ്വത്തെയും ബിജെപിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി കൊച്ചിൻ ദേവസ്വം ബോർഡും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തൃശൂർ പൂരം ക്ഷേത്രങ്ങളുടെയോ സാമുദായിക വിഭാഗങ്ങളുടെയോ മാത്രം ആഘോഷമല്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൂരം അലങ്കോലമാക്കാനുള്ള പ്രവൃത്തികൾ വരുംവർഷങ്ങളിലും ഉണ്ടാകാമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നുണ്ട്.
Read More
- നവീൻബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- ന്യൂനമർദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിക്കിക്ക് വീണ്ടും മർദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- തൃശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടിലോറി പാഞ്ഞുകയറി; 2 കുട്ടികൾ ഉൾപ്പെടെ 5 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.