/indian-express-malayalam/media/media_files/uploads/2019/09/sivankutty.jpg)
കായംകുളം മുനിസിപ്പാലിറ്റി ഓഫിസിന് സമീപമുള്ള ശ്രീമുരുക ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ TM160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പി.ശിവൻകുട്ടിയാണ് ഈ ഏജൻസിയുടെ ഉടമസ്ഥൻ. ഇദ്ദേഹത്തിന്റെ സബ് ഏജന്റായ സിദ്ധിഖിൽ നിന്നാണ് ഒന്നാം സമ്മാനം അടിച്ച ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ടിക്കറ്റ് വാങ്ങിയത്. ഇവർ ജോലി ചെയ്യുന്ന ജ്വല്ലറിക്ക് മുമ്പിലാണ് സിദ്ധിക്കിന്റെ ലോട്ടറി കട പ്രവർത്തിക്കുന്നത്.
ശ്രീമുരുക ലോട്ടറി ഉടമയായ ശിവൻകുട്ടി 35 വർഷമായി ലോട്ടറി വിൽപ്പന രംഗത്ത് പ്രവർത്തിക്കുന്നു. ലോട്ടറിക്ക് രണ്ട് രൂപ വിലയുള്ള കാലംമുതൽ ഈ മേഖലയിലുണ്ടെന്ന് ശിവൻകുട്ടി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Also Read:Thiruvonam Bumper Lottery Results 2019 Live: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു
ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ പത്ത് ശതമാനമായ 1.20 കോടിയാണ് ഏജന്റിനുള്ള കമ്മീഷൻ. ഇതിന്റെ അഞ്ച് ശതമാനം തുകയായ ആറ് ലക്ഷം നികുതിയായി സർക്കാർ ഈടാക്കും. ശേഷിച്ച തുകയായ 1.14 കോടിയുടെ പത്ത് ശതമാനം ഒഴികയുള്ളത് സിദ്ധിഖിനുള്ളതാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ശ്രീമുരുക ഏജൻസി വഴി ലഭിക്കുന്നത്.
Also Read:ഓണം ബംപര്‍: കോടിപതികൾ ആറ് പേര്‍, സമ്മാനം ഒന്നിച്ചെടുത്ത ടിക്കറ്റിന്
കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്. ഓണം ബംപർ കിട്ടിയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്ന് ആറ് പേരും പ്രതികരിച്ചു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക മാറ്റിവയ്ക്കുമെന്നും ഇവർ പറഞ്ഞു. വല്ലപ്പോഴും ടിക്കറ്റുകൾ എടുക്കാറുണ്ട്. ബംപറുകൾ വരുമ്പോൾ പിരിവെടുത്ത് ടിക്കറ്റെടുക്കാറാണ് പതിവ്. ഇതുവരെ സമ്മാനമൊന്നും അടിച്ചിട്ടില്ല. ലോട്ടറി അടിച്ചത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്നും ഭാഗ്യശാലികൾ പ്രതികരിച്ചു.
സമ്മാനത്തുക – 12,00,00,000. 10 ശതമാനം ഏജന്‍സി കമ്മിഷന്‍ (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി. ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് – 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ– 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ – 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ – 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം), നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും. ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.