കൊച്ചി: ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അവകാശികളായത് ആറ് പേര്‍. കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്.

Kerala Pooja Bumper Lottery

Read More: Kerala Nirmal Lottery NR 139 Result: നിര്‍മ്മല്‍ NR-139 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കരുനാഗപ്പള്ളി ഷോറൂമിലെ സെയില്‍സ്മാന്‍മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന്‍ തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്‍, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിവേക് ഒഴികെ മറ്റ് അഞ്ച് പേരും ആറ് വര്‍ഷത്തിലേറെയായി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ്. വിവേക് രണ്ട് വര്‍ഷമായി ചുങ്കത്ത് ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു.

Read Also: Thiruvonam Bumper Lottery 2019 Winner: തിരുവോണം ബംപർ; ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിന്

ഓണം ബംപർ കിട്ടിയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്ന് ആറ് പേരും പ്രതികരിച്ചു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക മാറ്റി‌വ‌യ്ക്കുമെന്നും ഇവർ പറഞ്ഞു. വല്ലപ്പോഴും ടിക്കറ്റുകൾ എടുക്കാറുണ്ട്. ബംപറുകൾ വരുമ്പോൾ പിരിവെടുത്ത് ടിക്കറ്റെടുക്കാറാണ് പതിവ്. ഇതുവരെ സമ്മാനമൊന്നും അടിച്ചിട്ടില്ല. ലോട്ടറി അടിച്ചത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്നും ഭാഗ്യശാലികൾ പ്രതികരിച്ചു.

TM 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ജ്വല്ലറിക്ക് മുൻപിലുള്ള ലോട്ടറി കടയിൽ നിന്നാണ് ഇവർ ആറ് പേരും ചേർന്ന് ടിക്കറ്റെടുത്തത്. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് സമ്മാനത്തുക.

Read Also: Thiruvonam Bumper Lottery Results 2019 Live: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു

സമ്മാനത്തുക – 12,00,00,000. 10 ശതമാനം ഏജന്‍സി കമ്മിഷന്‍ (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി. ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് – 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ – 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ – 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ – 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം), നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും. ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.

രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കാണ് ലഭിക്കുക. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ: TA 514401 TB 354228 TC 339745 TD 386793 TE 239730 TG 518381 TH 490502 TJ 223635 TK 267122 TM 136328

Read Also: തിരുവോണം ബംപര്‍ ഫലം പ്രഖ്യാപിച്ചു, 12 കോടി അടിച്ചയാൾക്ക് കയ്യിൽ കിട്ടുക ഇത്ര തുക?

മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിക്കു. മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ: TA 210578 TB 522068 TC 344888 TD 122667 TE 162760 TG 135467 TH 500124 TJ 446919 TK 525454 TM 295398 TA 212932 TB 424251 TC 533375 TD 373890 TE 104995 TG 139906 TH 487837 TJ 405900 TK 519105 TM 265475

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.