/indian-express-malayalam/media/media_files/uploads/2018/04/thrissur-pooram-thrissur-pooram-festival-759.jpg)
തിരുവനന്തപുരം: ഏറെ ശാരീരിക ബുദ്ധിമുട്ടുകളുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ ഉത്സവത്തിന് എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് വനംമന്ത്രി കെ.രാജു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം അക്രമ സ്വഭാവമുള്ള തെച്ചിക്കോട്ടുകാവിനെ പോലൊരു ആനയെ തലയെടുപ്പിന്റെ മികവുകൊണ്ട് മാത്രം തൃശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ആ​ന​യു​ടെ ഒ​രു ചെ​റി​യ പി​ണ​ക്ക​മോ പ്ര​തി​ക​ര​ണ​മോ പോ​ലും വ​ലി​യ ദു​ര​ന്ത​മാ​യി മാ​റാ​ൻ സാധ്യതയുണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ ഇ​ത്ത​രം ആ​ന​ക​ളെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് എ​ഴു​ന്നെ​ള്ളി​ച്ചു കൊ​ണ്ടു വ​രു​ന്ന​ത് സൃ​ഷ്ടി​ക്കാ​വു​ന്ന ദു​ര​ന്തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.
Read More: വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘സേവ് രാമന്‍’ ക്യാമ്പയിന്‍
2009 മുതലുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഏഴ് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ, കൂനത്തൂർ കേശവൻ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ൽ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുതയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തെച്ചിക്കോട്ടുകാവിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമയും വ്യക്തമാക്കിയിട്ടുണ്ട്.
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കഴിഞ്ഞ ഏപ്രിൽ 25 നാണ് തീരുമാനിച്ചത്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഏപ്രിൽ 25 ന് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.
Read More: തൃശൂര്‍ പൂരത്തിന് കൊടിയേറി
ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.
തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us