scorecardresearch

'ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെട്ടിട്ടില്ല'; വിജയത്തിൽ യുഡിഎഫിന് ആഹ്ളാദിക്കാൻ വകയില്ലെന്ന് പിണറായി വിജയൻ

ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ഒരു രീതി പൊതുവായി കണ്ട് വരാറുള്ളതാണെന്നും വിജയത്തിൽ യുഡിഎഫിന് ആഹ്ളാദിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ഒരു രീതി പൊതുവായി കണ്ട് വരാറുള്ളതാണെന്നും വിജയത്തിൽ യുഡിഎഫിന് ആഹ്ളാദിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
Pinarayi Vijayan

തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രിസ്തീയ മതമേലധ്യക്ഷൻമാരേയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഇടതുപക്ഷത്തിന്റെ ജനങ്ങൾക്കിടയിലുള്ള സ്വാധീനം നഷ്ടപ്പെട്ടെന്ന വിലയിരുത്തൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ വിരോധത്തിന്റെ പേരിലല്ല ജനം യുഡിഎഫിന് വോട്ട് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ഒരു രീതി പൊതുവായി കണ്ട് വരാറുള്ളതാണെന്നും വിജയത്തിൽ യുഡിഎഫിന് ആഹ്ളാദിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രിസ്തീയ മതമേലധ്യക്ഷൻമാരേയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. തൃശ്ശൂരിൽ ചെയ്തത് കേരളത്തിന്റെ സംസ്കാരത്തിന് ചേർന്നതാണോ എന്ന് ചിന്തിക്കണം. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ട കാര്യമാണ്. രാജ്യത്താകമാനം തങ്ങളുടെ സഹോദരങ്ങൾ ആക്രമിക്കപ്പെടുമ്പോൾ തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചത് ശരിയായോ എന്ന് ചിന്തിക്കണമെന്നും ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗിനിപ്പോൾ എസ് ഡി പി ഐയുടേയും ജമാ-അത്തെ ഇസ്ലാമിയുടേയും മുഖമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വോട്ടിന് വേണ്ടി കൂട്ടുകൂട്ടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് ഇന്ന് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം. എന്നാൽ ഏതുവിധേനയും നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നതല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.

Read More

Advertisment

Pinarayi Vijayan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: