scorecardresearch

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീയുടെ വീട്ടിലെത്തി സുരേഷ് ഗോപി

രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപി ഇന്നലെ സിപിഎമ്മുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെയും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു

രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപി ഇന്നലെ സിപിഎമ്മുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെയും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു

author-image
WebDesk
New Update
suresh gopi

സുരേഷ് ഗോപി

കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ പ്രീതി മരിയയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ തൃശൂരിൽ എത്തിയ സുരേഷ് ഗോപി കോതമംഗലത്തേക്ക് പോകുന്നതിനിടെയാണ് അങ്കമാലിയിലെ സിസ്റ്റർ പ്രീതി മരിയയുടെ വീട്ടിലെത്തിയത്. പത്ത് മിനിറ്റിലേറെ വീട്ടിൽ ചെലവഴിച്ച സുരേഷ് ഗോപി മരിയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബിജെപിയുടെ പ്രാദേശിക നേതാക്കളും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.

Advertisment

Also Read:സാന്ദ്ര തോമസിൻറെ ഹർജി തള്ളി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സ്ഥലം എംപി എന്ന നിലയിൽ സുരേഷ് ഗോപി ഇടപെട്ടില്ലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു പ്രതികരണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. അതേസമയം, സുരേഷ് ഗോപി തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്ന് നേരത്തെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചെങ്കിലും സിസ്റ്റർ പ്രീതി മരിയ ഇപ്പോഴും ഛത്തീസ്ഗഢിൽ തുടരുകയാണ്. അങ്കമാലിയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരനുമാണുള്ളത്.

Also Read:ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ തുടരും

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസും ജൂലൈ 25നാണ് ഛത്തീസ്ഗഡിലെ ദർഗിൽ അറസ്റ്റിലായത്. മനുഷ്യക്കടത്ത് ഉൾപ്പടെ ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ ജയിലിൽ അടച്ചത്.

Advertisment

Also Read:വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; സ്വീകരണമൊരുക്കി ബിജെപി

രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപി ഇന്നലെ സിപിഎമ്മുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെയും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. എന്നാൽ വോട്ടർപ്പട്ടിക ക്രമക്കേട്, കന്യാസ്ത്രീമാരുടെ അറസ്റ്റ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സുരേഷ് ഗോപി ഇതുവരെയും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

Read More:കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: