/indian-express-malayalam/media/media_files/2024/11/05/46h5GsrTT9pdxQKN2PCj.jpg)
സാന്ദ്ര തോമസ്
Sandra Thomas Case:കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) തിരഞ്ഞെടുപ്പിനുള്ള തന്റെ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെത്തുടർന്ന് സാന്ദ്ര തോമസ് ഫയൽ ചെയ്ത ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് ഇത് സംബന്ധിച്ചുള്ള സാന്ദ്ര തോമസിൻറെ ഹർജി തള്ളിയത്. ഇതോടെ സാന്ദ്രയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ല . നാളെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ്.
Also Read:കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും
കെഎഫ്‌പിഎയുടെ ഭരണ പ്രക്രിയകളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിർദേശപത്രിക നിരസിച്ചതിൽ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീർഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹർജി ഫയൽ ചെയ്തത്.
Also Read:ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യൻ്റെ റിമാന്‍ഡ് കാലാവധി നീട്ടി
ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിർദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. കെഎഫ്‌പിഎ ബൈലോകൾ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടുണ്ടെന്നും തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടർന്നിട്ടുണ്ടെന്നും ഇത് കെഎഫ്‌പിഎയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര. കെഎഫ്‌പിഎയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടതായും സാന്ദ്ര തോമസ് അവകാശപ്പെട്ടിരുന്നു.
Also Read:ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ തുടരും
വിധിയിൽ വേദനയും നിരാശയും ഉണ്ടെന്നും എന്നാൽ കോടതി തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. ഫിലിം ചേംബറിർ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറെ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
Read More: വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; സ്വീകരണമൊരുക്കി ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us