/indian-express-malayalam/media/media_files/2025/08/12/kothamangalam-student-death-2025-08-12-08-26-23.jpg)
റമീസ്
Kothamangalam Student Death: കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാകും അറസ്റ്റ് ചെയ്യുക. റമീസിന്റെ മാതാപിതാക്കൾ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.
അതേസമയം,റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെൺകുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും.
Also Read:വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; സ്വീകരണമൊരുക്കി ബിജെപി
ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
Also Read:ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ തുടരും
കേസിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നൽക്കുകയാണ് പെൺകുട്ടിയുടെ സഹോദരൻ. മതം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു പെൺകുട്ടികളും ചതിക്കപ്പെട്ടോ എന്നതും അന്വേഷിക്കണമെന്ന് സഹോദരൻ പറഞ്ഞു.
Also Read:ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യൻ്റെ റിമാന്‍ഡ് കാലാവധി നീട്ടി
പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെയാണ് കത്തുനൽകിയത്. പൊലീസ് അന്വേഷണത്തിൽ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്നാണ് ആരോപണം. നിർബന്ധിത മതപരിവർത്തനത്തിൽ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകൾ ആത്മഹത്യ ചെയ്തത് നിർബന്ധിത മതപരിവർത്തനത്തിന്റെ ശ്രമമായെന്നും. എൻഐഎക്ക് കേസ് കൈമാൻ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
Read More:സ്വാതന്ത്ര്യദിനം; വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി, കൊച്ചിയിൽ യാത്രക്കാർ നേരത്തെ എത്തണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us