scorecardresearch

കെപിസിസിക്ക് പുതിയ നേതൃത്വം; സണ്ണി ജോസഫ് അധ്യക്ഷൻ, അടൂർ പ്രകാശ് കൺവീനർ

സ്ഥാനമൊഴിഞ്ഞ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവായി തിരഞ്ഞെടുത്തു

സ്ഥാനമൊഴിഞ്ഞ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവായി തിരഞ്ഞെടുത്തു

author-image
WebDesk
New Update
Sunny Joseph

ചിത്രം: ഫേസ്ബുക്ക്

ഡൽഹി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കെ. സുധാകരന്റെ സ്ഥാനത്തേക്കാണ് പേരാവൂർ എംഎൽഎ ആയ സണ്ണി ജോസഫിനെ നിയമിച്ചത്. സ്ഥാനമൊഴിഞ്ഞ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവായി തിരഞ്ഞെടുത്തു.

Advertisment

അടൂർ പ്രകാശ് എം.പിയെ യുഡിഎഫ് കൺവീനറായും നിയമിച്ചു. എം.എം ഹസനു പകരമായാണ് അടൂർ പ്രകാശിനെ നിയമിച്ചിരിക്കുന്നത്. പി.സി വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ‌കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ നാലു വർഷക്കാലമായി പാർട്ടിയെ നയിച്ച കെ. സുധാകരന്റെ പ്രവർത്തനങ്ങളെ ഹൈക്കമാൻഡ് അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സുധാകരന് ശേഷം കണ്ണൂരിലെ കോൺഗ്രസിനെ നയിക്കാൻ അന്ന് പാർട്ടി നിയമിച്ചയാളാണ് സണ്ണി ജോസഫ്. ചിട്ടയോടെയുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ്. ആറു വർഷത്തോളം കണ്ണൂർ ഡിസിസി പ്രസിഡന്റായി അഭിമാനകരമായ പ്രവർത്തനം കാഴ്ചവച്ച ആർജവമുള്ള നേതാവാണ് സണ്ണീ ജോസഫ് എന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.  

Read More

President Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: