/indian-express-malayalam/media/media_files/Jx2XzjF5iHZl1h1u9JNH.jpg)
കേരളത്തിൽ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണമെന്ന് പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇന്നലെ വൈകിട്ട് തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
Read More
- വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകി അമ്മ, ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടം
- ബ്രൂവറിയിൽ സർക്കാരിന്റെ സമീപനം സുതാര്യം: എം.ബി. രാജേഷ്
- പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്
- ഒരു കാരണവശാലും എക്സൈസ് എടുക്കരുതെന്നാണ് രമേശ് ചെന്നിത്തല നൽകിയ ഉപദേശം: എം.ബി.രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.