scorecardresearch

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി സംസ്ഥാന സർക്കാർ

ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണ് സംഗമ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ

ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണ് സംഗമ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ

author-image
WebDesk
New Update
Kerala Secretariat

ന്യൂനപക്ഷ സംഗമവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താൻ സർക്കാർ. കോഴിക്കോട് അല്ലെങ്കിൽ കൊച്ചിയിൽ പരിപാടി സംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read:മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമർശനങ്ങളുടെ മുനയൊടിക്കാനാണ് സർക്കാരിൻറെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷൻ 2031 എന്ന പേരിൽ ന്യൂനപക്ഷ വകുപ്പിൻറെ നേതൃത്വത്തിലാണ് പരിപാടി നടത്തുക. ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങളിൽ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേർ സംഗമത്തിൽ പങ്കെടുക്കും എന്നാണ് വിവരം.

Also Read:ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി ഹൈക്കോടതി

ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണ് സംഗമ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസം വേദി ഏതാണെന്ന കാര്യത്തിലും ക്ഷണിതാക്കളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.

Also Read:അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 

Advertisment

ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

Read More:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: