/indian-express-malayalam/media/media_files/2024/11/29/mTYYcGzXnyiFtUewZVno.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. സൗബിന്റെ വിദേശയാത്രാനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തു.
എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരായാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 5ന് ദുബായിൽ പോകാനായിരുന്നു സൗബിൻ അനുമതി തേടിയത്. കേസ് ഓണാവധിക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതായാണ് റിപ്പോർട്ട്.
Also Read: 'സുജിത്തിന്റെ പോരാട്ടത്തിന് നാട് പിന്തുണ കൊടുക്കും'; പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
മഞ്ഞുമ്മൽ ബോയ്സിന്റ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിന്റെ ഭാ​ഗമായാണ് സൗബിന് വിദേശയാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗബിനുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
Also Read: നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്
ലാഭ വിഹിതം നൽകാമെന്ന കരാറിൽ പണം വാങ്ങി വഞ്ചിച്ചെന്ന മരട് സ്വദേശി സിറാജിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങൾ നേരത്തെ നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി. 7 കോടി മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കു മുതലോ നൽകിയില്ലെന്നാണ് പരാതിയിലെ ആരോപണം. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.
Read More: യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസിന്റെ അതിക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us