scorecardresearch

മദ്യലഹരിയിൽ അമ്മയുടെ കഴുത്തറുത്തു; കൊല നടത്തിയ ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ചു പറഞ്ഞു

മദ്യപിച്ച് വീട്ടിലെത്തിയ ജിതിൻ അമ്മയുമായി വഴക്കിടുകയായിരുന്നു

മദ്യപിച്ച് വീട്ടിലെത്തിയ ജിതിൻ അമ്മയുമായി വഴക്കിടുകയായിരുന്നു

author-image
WebDesk
New Update
two killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം

കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55 വയസ്)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30 ഓടെയാണ് കൊല നടക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയ മകൻ ജിതിൻ ബാബുവിനെ (27 വയസ്) പൊലീസ് അറസ്റ്റ് ചെയ്‌തു.

Advertisment

Read Also: കേരളത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറന്നേക്കില്ല; ഇളവുകളിൽ സംസ്ഥാന തീരുമാനം നാളെ

മദ്യപിച്ച് വീട്ടിലെത്തിയ ജിതിൻ അമ്മയുമായി വഴക്കിടുകയായിരുന്നു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ജിതിൻ. രാത്രി വീട്ടിലെത്തിയ ജിതിൻ അമ്മയുമായി ഭക്ഷണത്തെ കുറിച്ച് തർക്കിച്ചു. ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് ജിതിൻ അമ്മയുടെ കഴുത്തറുത്തു.

Read Also:വെറുമൊരു പ്രാവായൊരെന്നെ…: അന്വേഷണത്തിനൊടുവിൽ ‘ചാരപ്രാവ്’ നിരപരാധി; പാകിസ്താനിലേക്ക് തിരിച്ചയച്ചു

Advertisment

അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. കൊലയ്ക്കു ശേഷം അയൽക്കാരനെ ജിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: