Latest News

കേരളത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറന്നേക്കില്ല; ഇളവുകളിൽ സംസ്ഥാന തീരുമാനം നാളെ

നിയന്ത്രണങ്ങളിൽ ഇളവ് ഘട്ടംഘട്ടമായി

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: ജൂൺ എട്ട് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഏതെല്ലാം നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സംസ്ഥാന സാഹചര്യമനുസരിച്ച് ഇളവുകളിൽ നീക്കുപോക്ക് നടത്താൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ, കേരളത്തിൽ ചിലപ്പോൾ അത് നീട്ടിയേക്കും. കേന്ദ്രം നൽകിയ ഇളവുകളെ കുറിച്ച് തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും. അതിനുശേഷമായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇളവുകളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുക.

നേരത്തെയും കേന്ദ്രം നൽകിയ ഇളവുകൾ സംസ്ഥാനത്ത് അതേപടി നടപ്പിലാക്കിയിട്ടില്ല. പൊതുഗതാഗതം ആരംഭിക്കാനും മദ്യവിൽപ്പനയ്‌ക്കും കേന്ദ്രം നേരത്തെ ഇളവ് പ്രഖ്യാപിച്ചതാണ്. എന്നാൽ, സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കിയില്ല. കേന്ദ്രം ഇളവ് നൽകിയിട്ടും കേരളത്തിൽ ചില മേഖലകളിൽ നിയന്ത്രണം തുടരുകയായിരുന്നു. സാമൂഹ്യവ്യാപനം ചെറുക്കാനാണ് നിയന്ത്രണം ശക്തമായി തുടരുന്നതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.

Read Also: ലോക്ക്ഡൗൺ 5.0: നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം, വിശദാംശങ്ങൾ അറിയാം

ജൂൺ എട്ട് മുതൽ വിപുലമായ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം ഘട്ടം ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ രാജ്യത്ത് തീവ്ര രോഗ ബാധിത പ്രദേശങ്ങളിൽ മാത്രമാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കണ്ടെയ്‌ൻ‌മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം തീവ്ര രോഗബാധിത പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച മാർഗരേഖയിൽ വ്യക്തമാക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായാണ് തീവ്രബാധിത പ്രദേശങ്ങളല്ലാത്ത സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരിക.

ഒന്നാം ഘട്ടം

  • ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മത കേന്ദ്രങ്ങളും തുറക്കാം.
  • ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കും ജൂൺ എട്ട് മുതൽ തുറന്ന് പ്രവർത്തിക്കാം
  • ഷോപ്പിങ് മാളുകൾക്കും ജൂൺ എട്ട് മുതൽ പ്രവർത്തനാനുമതി

രണ്ടാം ഘട്ടം

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്കൂൾ, കോളെജ് ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കാം.

മൂന്നാം ഘട്ടം

സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം താഴെപറയുന്ന മറ്റ് കാര്യങ്ങളും പുഃനരാരംഭിക്കും

   • രാജ്യാന്തര വിമാന യാത്ര
   • മെട്രോ റെയിൽ
   • സിനിമ ഹാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയം.
   • സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകൾ

അതേസമയം, യാത്രാ ട്രെയിനുകളുടേയും ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടേയും ആഭ്യന്തര വിമാന യാത്രയുടേയും വിദേശത്തുനിന്നും പ്രവാസികളെ തിരിച്ചിക്കുന്ന വിമാന സര്‍വീസുകളുടേയും മേലുള്ള നിയന്ത്രണം തുടരം. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം.

ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള വിദേശികളെ തിരികെ കൊണ്ടുപോകുന്നതിലും നിയന്ത്രണം തുടരും. ഇന്ത്യന്‍ നാവിക സേന നടത്തുന്ന ഒഴിപ്പിക്കലുകളുടേയും നിയന്ത്രണം തുടരും. അയല്‍ രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിനെ സംസ്ഥാനങ്ങളോ കേന്ദ്ര ഭരണപ്രദേശമോ തടയാന്‍ പാടില്ല.

രാജ്യത്ത് രാത്രികാല കർഫ്യൂവിലും മാറ്റം. ഇപ്പോൾ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ രാത്രികാല സഞ്ചാരത്തിന് വിലക്കുണ്ട്. ഇനിമുതൽ രാത്രി 9 മുതൽ രാവിലെ അഞ്ച് വരെ മാത്രമായിരിക്കും രാത്രികാല കർഫ്യൂ. ആവശ്യമെങ്കിൽ അധികൃതർക്ക് വേണ്ട പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.

65 വയസ്സിന് മുകളിലുള്ളവരും മാരക രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇവര്‍ അവശ്യ, ആരോഗ്യ സാഹചരങ്ങളില്‍ മാത്രമേ പുറത്ത് സഞ്ചരിക്കാവൂ. ആരോഗ്യ സേതു ആപ്പ് എല്ലാ ജീവനക്കാരും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കണം. വ്യക്തികളും ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ആരോഗ്യ സ്ഥിതി പതിവായി അപ്‌ഡേറ്റ് ചെയ്യാന്‍ ജില്ലാ അധികാരികള്‍ ഉപദേശിക്കണം. ഇതിലൂടെ അവശ്യ സമയങ്ങൡ മെഡിക്കല്‍ സഹായം നല്‍കാന്‍ കഴിയും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lock down 5 0 kerala restrictions lock down extension

Next Story
കാലവർഷം ആരംഭിച്ചതായി സ്കൈമെറ്റ്; വിയോജിച്ച് ഐഎംഡിKerala weather, കാലാവസ്ഥ, Kerala weather report, weather today, rain today, September 6,, കേരളത്തിലെ കാലാവസ്ഥ, august 12, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com