scorecardresearch

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നൽകിയും സ്ഥലം മാറ്റം നൽകിയുമാണ് സർക്കാർ ഉത്തരവിറക്കിയത്

ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നൽകിയും സ്ഥലം മാറ്റം നൽകിയുമാണ് സർക്കാർ ഉത്തരവിറക്കിയത്

author-image
WebDesk
New Update
Police | Kerala Police | kalamasseri blast

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസ തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നൽകിയും സ്ഥലം മാറ്റം നൽകിയുമാണ് സർക്കാർ ഉത്തരവിറക്കിയത്. തോംസൺ ജോസ് തിരുവനന്തപുരം കമ്മീഷണറാകും. ഹരിശങ്കർ തൃശൂർ റേഞ്ച് ഡിഐജിയാകും. യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഡിഐജിയാകും. തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാർ ഐപിഎസിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി ചുമതലയും അദ്ദേഹത്തിനായിരിക്കും.

Advertisment

ഉത്തരമേഖലാ ഐജിയായിരുന്ന കെ സേതുരാമൻ ഐപിഎസിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ് പാൽ മീണ ഐപിഎസ് ആണ് ഉത്തരമേഖല ഐജി. ജെ ജയനാഥ് ഐപിഎസിന് മനുഷ്യാവകാശ കമ്മീഷൻ ഐജിയായി നിയമനം നൽകി. കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ഗതാഗത സുരക്ഷാ ഐജിയായി ചുമതലപ്പെടുത്തി.

സതീഷ് ബിനോ ഐപിഎസ് ആണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. കെ കാർത്തിക് ഐപിഎസിന് വിജിലൻസ് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്‌സ് ഐജി ചുമതലയും ഇദ്ദേഹത്തിനാണ്. നാരായണൻ ടി. ഐപിഎസിന് ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നൽകി. ജനുവരി ഒന്ന് മുതൽ ഈ ഉത്തരവ് നിലവിൽ വരും.

Read More

Police Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: