/indian-express-malayalam/media/media_files/2025/04/19/y4TU3e6Gg8QiY71neUqy.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: ലഹരിക്കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. നടന്റെ മൊഴികളും ബാങ്ക് രേഖകളും വിശദമായി പരിശോധിച്ച് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.
ഷൈന്റെ ഫോണിലെ അടക്കം വിവരങ്ങൾ പരിശോധിക്കാൻ പൊലീസിന് കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാകും തുടര്‍ നടപടി. നേരത്തെ തിങ്കളാഴ്ച ഹാജരാകാനായിരുന്നു നടന് നിർദേശം നൽകിയത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിച്ചതായി ഷൈൻ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതോടെ ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ചിരുന്നു. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്നലെ പൊലീസ് ശേഖരിച്ചത്. വൈദ്യ പരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാൻ മറുമരുന്ന് (ആന്റിഡോട്ടുകള്‍) ഷൈൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ട്.
നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസ് വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഷൈനെ പൊലീസ് അറസ്റ്റു ചെയ്തത്. വൈദ്യ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകീട്ടോടെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടൽ മിറിയിൽ നിന്ന് ഓടി രക്ഷപെട്ടതുമായി ബന്ധപ്പെട്ടായിരുന്നു നടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
Read More
- നാളെ ഫിലിം ചേംബർ യോഗം; സിനിമകളിൽനിന്ന് ഷൈനിനെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടേക്കും
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
- Shine Tom Chacko Arrested: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്
- പൊലീസാണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നതാണെന്ന് കരുതി പേടിച്ചോടിയതെന്ന് ഷൈൻ ടോം ചാക്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.