/indian-express-malayalam/media/media_files/2024/12/18/EVH1nJGb23a5fdtX4XHp.jpg)
ഡൽഹി: സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്‌ഐഒ. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് സിഎംആർഎൽ പണം നൽകിയായി സംശയിക്കുന്നുവെന്ന് ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്‌ഐഒ വ്യക്തമാക്കി. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് എസ്എഫ്‌ഐഒ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
എക്സാലോജിക് - സിഎംആർഎൽ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നൽകിയതെന്ന് പരിശോധിച്ചുവരികയാണെന്നും എസ്എഫ്‌ഐഒ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മാധ്യമസ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പണം നല്‍കിയതിനൊപ്പം ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ക്കും പണം നല്‍കിയെന്നാണ് സിഎംആര്‍എല്ലിനെതിരായ ആരോപണം. കാലിതീറ്റ കുംഭകോണ കേസിൽ വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നല്കിയതിനു സമാനമാണ് രാഷ്ട്രീയ നേതാവിന് പണം നൽകിയതെന്നും എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തിവരുന്നത്. കേസിൽ 23ന് വാദം തുടരും.
Read More
- എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹർജി തള്ളി
- ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത
- വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം
- കാനന പാതയിലൂടെ നടന്നു വരുന്ന ഭക്തർക്ക് ശബരിമലയിൽ പ്രത്യേക പാസ്
- ശബരി റെയിൽപാത; ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാത മതിയെന്ന്കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.