scorecardresearch

ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമണം; ആരോപണ വിധേയന്റെ സ്ഥാപനം അടിച്ചുതകർത്തു

കോട്ടയം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം പ്രാദേശിക ആർഎസ്എസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്

കോട്ടയം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം പ്രാദേശിക ആർഎസ്എസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്

author-image
WebDesk
New Update
sexual abuse

പ്രതീകാത്മക ചിത്രം

കോട്ടയം: ആർഎസ്എസ് ക്യാമ്പിൽ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തിൽനിന്ന് മോചിതനാകാത്തതിനാൽ ജീവൻ വെടിയുന്നുവെന്നും കാട്ടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും. ആരോപണ വിധേയന്റെ സ്ഥാപനം ഡിവൈഎഫ്‌ഐ പ്രവർത്തകർ വ്യാഴാഴ്ച അടിച്ചുതകർത്തു. സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് അടിച്ചുതകർത്തത്. 

Advertisment

Also Read:മഴ മുന്നറിയിപ്പുകളിൽ മാറ്റം; വരുന്നത് അതിശക്തമായ മഴ; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം; ഓറഞ്ച് അലർട്ട്

ആരോപണവിധേയനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കെകെ റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ആരോപണവിധേയൻ നിലവിൽ ഒളിവിലാണ്. 

കോട്ടയം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം പ്രാദേശിക ആർഎസ്എസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. തന്റെ മരണമൊഴിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഷെഡ്യൂൾഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വ്യക്തിയുട പേര് അടക്കം വീഡിയോയിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. യുവാവിൻറെ ഇൻസ്റ്റഗ്രാം പേജിൽ ഷെഡ്യൂൾ ചെയ്ത് വച്ച വീഡിയോയാണ് അപ്ലോഡ് ആയതെന്നാണ് നിഗമനം.

Advertisment

Also Read:അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഇന്നു മുതൽ സർവീസ്

കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മരണക്കുറിപ്പിൽ എൻഎം എന്ന പേരിൽ ഒരാളെപ്പറ്റി പ്രതിപാദിച്ചിരുന്നു. ആർഎസ്എസ് സംഘടനയിൽ നിന്ന് നിരവധി ആളുകൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും യുവാവ് കുറിപ്പിൽ ആരോപിച്ചിരുന്നു.

Also Read:പ്ലാസ്റ്റിക് കുപ്പികളുടെ പേരിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലംമാറ്റിയത്: തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം

ഇതിന് പിന്നാലെ എടുത്ത വീഡിയോയാണിപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇന്ന് താൻ എത്തിയിരിക്കുന്നത് തന്റെ മരണമൊഴിയായിട്ടാണ്. സെപ്റ്റംബർ 14ന് എടുത്തതാണിത്. 26 വയസ് ആണ് പ്രായമെന്നും ജോലിയെകുറിച്ചും മറ്റും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. താൻ ഒരു ഒസിഡി പേഷ്യന്റാണ്. ഒന്നര വർഷമായി തെറാപ്പിയെടുക്കുന്നുണ്ട്. അതിന്റെ ബലത്തിലാണ് ജീവിക്കുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തി വിവാഹിതനായി സുഖമായി ജീവിക്കുകയാണെന്നും ബാല്യകാലം മുതൽ തന്നെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.

Read More:മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

Rss Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: