scorecardresearch

തൃശ്ശൂര്‍ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയില്‍ വനിതാ സിപിഒയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായെന്നാണ് പരാതി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.

രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയില്‍ വനിതാ സിപിഒയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായെന്നാണ് പരാതി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thrissur | Police Academy

Photo: facebook/ Kerala Police Academy

തൃശ്ശൂര്‍: തൃശ്ശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി പരാതി. ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് എതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന. 

Advertisment

രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയില്‍ വനിതാ സിപിഒയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായെന്നാണ് പരാതി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. 17ന് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷം ലൈംഗിക താൽപര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താൽപര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് ഉദ്യോഗസ്ഥയുടെ പരാതി.

വീട്ടിലേക്ക് മടങ്ങിയ ഇവർ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പിന്നാലെയാണ് ഡയറക്ടര്‍ ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയെന്നാണ് സൂചന. സമിതി റിപ്പോര്‍ട്ട് ഡയറക്ടര്‍ പരിശോധിച്ച ശേഷം കേസ് വിയ്യൂര്‍ പൊലീസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Read More Kerala News Here

Advertisment
Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: