scorecardresearch

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തൽക്കാലം പിടിക്കില്ല; സർക്കാർ പിന്നോട്ട്

സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം

സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം

author-image
WebDesk
New Update
Black money, Black money switzerland, Swiss bank black money, black money India, Indian Express, news, india news, malayalam news, news in malayalam, news malayalam,ie malayalam

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. ഒരു മാസത്തെ ശമ്പളം തൽക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തെ ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്തിരുന്നു.

Advertisment

Read Also; കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: എംഎം ഹസൻ

സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം. സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. സർവീസ് സംഘടനകൾ കോടതിയിലടക്കം പോയാൽ അത് വലിയ തിരിച്ചടിയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Read Also: കോവിഡ്: ബാങ്കുകളുടെ പ്രവർത്തന സമയം പുനക്രമീകരിക്കണമെന്ന് ജീവനക്കാർ

Advertisment

അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ സർക്കാർ ആലോചിച്ചത്. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ ആദ്യംമുതലേ ഇതിനു എതിരായിരുന്നു. സാമ്പത്തികപ്രതിസന്ധി കൂടുതൽ ഗുരുതരമായാല്‍ ഇക്കാര്യത്തിൽ പുനഃരാലോചനയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Secretariat Salary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: