ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്, നാല് ജില്ലകളിൽ പുതിയ രോഗികൾ അറുന്നൂറിലധികം

മൂന്ന് ജില്ലകളിൽ നൂറിൽ കുറവ് രോഗബാധ സ്ഥിരീകരിച്ചു

covid test price in kerala, expense for covid test, covid 19, corona, rate for covid test, കോവിഡ് ടെസ്റ്റ്, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5042 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണ് ഇന്ന്. എന്നാൽ ഇന്ന് പരിശോധനകളുടെ എണ്ണവും കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം ജില്ലയിലാണ് പുതിയ രോഗികൾ കൂടുതൽ. ഇന്ന് 705 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 700 പേർക്കും, കോഴിക്കോട്ട് 641 പേർക്കും, മലപ്പുറത്ത് 606 പേർക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന് ജില്ലകളിൽ (ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 ) ഇന്ന് നൂറിൽ കുറവ് രോഗബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Wrap: സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കോവിഡ്

ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 110 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • എറണാകുളം – 705
 • തിരുവനന്തപുരം – 700
 • കോഴിക്കോട് – 641
 • മലപ്പുറം – 606
 • കൊല്ലം – 458
 • തൃശൂര്‍ – 425
 • കോട്ടയം – 354
 • കണ്ണൂര്‍ – 339
 • പാലക്കാട് – 281
 • കാസര്‍ഗോഡ് – 207
 • ആലപ്പുഴ – 199
 • ഇടുക്കി – 71
 • വയനാട് – 31
 • പത്തനംതിട്ട – 25

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം – 587
 • തിരുവനന്തപുരം – 532
 • കോഴിക്കോട് – 609
 • മലപ്പുറം – 545
 • കൊല്ലം – 451
 • തൃശൂര്‍ – 413
 • കോട്ടയം – 348
 • കണ്ണൂര്‍ – 212
 • പാലക്കാട് – 188
 • കാസര്‍ഗോഡ് – 187
 • ആലപ്പുഴ – 194
 • ഇടുക്കി – 36
 • വയനാട് – 24
 • പത്തനംതിട്ട – 12

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 910
 • കൊല്ലം – 283
 • പത്തനംതിട്ട – 102
 • ആലപ്പുഴ – 387
 • കോട്ടയം – 400
 • ഇടുക്കി – 61
 • എറണാകുളം – 236
 • തൃശൂര്‍ – 285
 • പാലക്കാട് – 327
 • മലപ്പുറം – 757
 • കോഴിക്കോട് – 507
 • വയനാട് – 90
 • കണ്ണൂര്‍ – 130
 • കാസര്‍ഗോഡ് – 165

23 മരണങ്ങൾ സ്ഥിരീകരിച്ചു.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 859 ആയി.

തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകര്‍ (69), അരൂര്‍ സ്വദേശി ശാര്‍ങധരന്‍ (72),കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവന്‍ (68), കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69), എന്നിവരാണ് മരണമടഞ്ഞത്.

2,58,446 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 38,696 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,481 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

പുതിയ നാല് ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 700 700 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 700 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 10 പേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് 458 പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് 458 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 451 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും, 5 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 283 പേർ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗികൾ പത്തനംതിട്ടയിൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.

ആലപ്പുഴയിൽ 199 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 194 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതുവരെ ആകെ 11692 പേർ രോഗ മുക്തരായി. 5341പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 354 പേര്‍ക്ക് രോഗബാധ

കോട്ടയം ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 347 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ മൂന്നു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി. പുതിയതായി 3935 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.

398 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4933 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12648 പേര്‍ രോഗബാധിതരായി. 7697 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ പുതിയ രോഗികൾ 71

ഇടുക്കി ജില്ലയിൽ ഇന്ന് 71 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 13 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 705പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 587 പേരാണ്. ഉറവിടമറിയാത്തവർ 68 പേരാണ്. ഇന്ന് 236 പേർ രോഗ മുക്തി നേടി. ഇന്ന് 1887 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1921 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു .

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 922 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1339 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 840 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 425 പേർക്ക് രോഗം സ്ഥിരീകരിച്ചു; 285 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17063 ആണ്. അസുഖബാധിതരായ 9499 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 422 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല.  6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രൻറ് ലൈൻ വർക്കർക്കും വിദേശത്തുനിന്നു വന്ന 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 24 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്.

പാലക്കാട് 281 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 187 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 91 പേർ എന്നിവർ ഉൾപ്പെടും. 327 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് പുതിയ രോഗികൾ 606; 757 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 606 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 545 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 757 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട്ട് 641 പേർക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 641 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ ഇന്ന്31 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന്31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കണ്ണൂരിൽ 339 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ 339 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 207 പേര്‍ക്ക് കോവിഡ്; 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് കാസർഗോഡ് ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 189 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 170 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 74,442 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 903 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 66,23,816 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 9,34,427 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

കോവിഡ്: ബാങ്കുകളുടെ പ്രവർത്തന സമയം പുനക്രമീകരിക്കണമെന്ന് ജീവനക്കാർ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബാങ്കിങ്ങ് സമയം പുനക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബാങ്കിങ്ങ് സമയം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ആക്കണം. ബാങ്കുകളില്‍ ജീവനക്കാരുടെ ഏണ്ണം 50 ശതമാനമായി കുറയ്ക്കണം എന്നിങ്ങനെയാണ് പ്രധാന ആവശ്യങ്ങൾ.

ഇപാടുകള്‍ ഓൺലൈനാക്കിയാല്‍ ഒരുപരിധിവരെ പ്രശ്ന പരിഹാരമാകും. നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ ശാഖകളില്‍ സംവിധാനങ്ങള്‍ ഇല്ലെന്നും സംഘടന പ്രവര്‍ത്തകര്‍ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ജീവനക്കാരുടെ സംഘടനകളുടെ കണക്ക് പ്രകാരം 600ല്‍ അധികം ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇത് വരെ കോവിഡ് ബാധിച്ചു. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജീവനും നഷ്ടമായി. 6500 ബാങ്ക് ശാഖകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 40,000ത്തിലധികം ജീവനക്കാരും.

Web Title: Coronavirus covid 19 kerala news wrap october 05 updates

Next Story
Win Win W-584 Lottery Result: വിൻ വിൻ W-584 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി: ഫലം അറിയാംwin win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com