/indian-express-malayalam/media/media_files/2024/11/27/6Mom7nOuUV2fVOEWHppg.jpg)
കെ സച്ചിദാനന്ദൻ
തൃശൂർ: ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു കെ സച്ചിദാനന്ദൻ ആശമാർക്കൊപ്പം ചേർന്നത്. സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സച്ചിദാനന്ദൻ ഉന്നയിച്ചത്. സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ചെറിയ ഒരു വർധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ആശാവർക്കർമാരെന്നും കെ സച്ചിദാനന്ദൻ ചോദിച്ചു. സർക്കാരിനെതിരേ ഭരണപക്ഷ തൊഴിലാളി യൂണിയൻ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. ഭരണവും സമരവും എന്നായിരുന്നു ഇംഎംഎസ് മുന്നോട്ടു വച്ച മുദ്രവാക്യമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
കേരള സർക്കാരിന്റെ നിർഭാഗ്യകരമായ മറുപടികൾ നാം എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. അത് പലതരത്തിൽ നിർഭാഗ്യകരമാണ്. എങ്കിലും ഒരു ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ അത് അങ്ങേയറ്റം അപലപീനയമായി മാറുന്നു. ഇതൊരുകേന്ദ്ര പദ്ധതിയാണെന്നാണ് അവരുടെ ഒന്നാമത്തെ മറുപടി. അതുകൊണ്ട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്നാണ് ഹതാശകളായ ആശ വർക്കർമാരോട് നമ്മുടെ സർക്കാർ പറയുന്നത്.
ആരാണ് ഓണറേറിയം നൽകുന്നത്?. ഇതേയാളുകൾ പറയുന്നു ഓണറേറിയം 7000 രൂപവരെ വർധിപ്പിച്ചത് ഈ സർക്കാർ ആണെന്ന്. എങ്കിൽ എന്തുകൊണ്ട് അവർക്ക് ചെറിയ വർധന നൽകി ഈ ഓണറേറിയം കൂട്ടി നൽകി അവസാനിപ്പിച്ചുകൂടായെന്നും സച്ചിദാനന്ദൻ ചോദിച്ചു.
Read More
- മാസപ്പടി കേസ് കൈകാര്യം ചെയ്യാൻ വീണ വിജയന് അറിയാം, ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട: വി.ശിവൻകുട്ടി
- കുതിച്ച് സ്വർണവില, ഒരു പവന് 70,000 കടന്നു
- സംസ്ഥാനത്ത് മൂന്നു ദിവസംകൂടി വേനൽ മഴയ്ക്ക് സാധ്യത
- എറണാകുളം - ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ്
- വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us