/indian-express-malayalam/media/media_files/uploads/2019/01/Srilankan-woman-Sasikala-climbs-18-steps-worships-at-Sabarimala-1.jpg)
ശബരിമല ക്ഷേത്രം
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വിധി വരാനിരിക്കെ പ്രതികരണവുമായി ശബരിമല നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി. അയ്യപ്പ ഹിതമനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് സുധീര്‍ നമ്പൂതിരി പറഞ്ഞു. എല്ലാം അയ്യപ്പ ഹിതമാണ്. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. അയ്യപ്പന്റെ യുക്തിക്കനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു. ഭക്തി നിര്‍ഭരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും പൂജ മാത്രമാണ് തന്റെ നിയോഗമെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു.
Read Also: Sabarimala Verdict Live Updates: ശബരിമല യുവതീപ്രവേശന കേസില്‍ സുപ്രീം കോടതി വിധി 10.30 ന്
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികളിൽ ഇന്ന് രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിധി പറയും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് വിധി പറയുന്നത്.
Read Also: ശബരിമല വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം
ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ഈ നാലു പേരില്‍ മൂന്നു പേരും നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നു വിധിയെഴുതിയവരാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. അങ്ങനെ ഒന്നിനെതിരെ നാല് എന്ന നിലയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന വിധി പുറപ്പെടുവിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.