Sabarimala Judgement: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല

Sabarimala Verdict in Supreme Court: വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്

Sabarimala Judgement: ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികളിൽ വിധി. കേസ് ഏഴംഗ വിശാല ബഞ്ചിലേക്ക് വിടാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു.

രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് വിധി പറഞ്ഞത്.

കേസ് വിശാല ബഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജസ്റ്റിസുമാർ വിധിയെഴുതി. രണ്ടു ജസ്റ്റിസുമാർ ഇതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവർ കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചു. ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവർ വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തു.

Read Also: ശബരിമല പുനഃപരിശോധനാ വിധി: സാധ്യതകള്‍ എന്തെല്ലാം?

വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

Read Also: 12 വര്‍ഷത്തെ പോരാട്ടം; ശബരിമല കേസ് നാള്‍വഴി ഇങ്ങനെ

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ഈ നാലു പേരില്‍ മൂന്നു പേരും നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നു വിധിയെഴുതിയവരാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. അങ്ങനെ ഒന്നിനെതിരെ നാല് എന്ന നിലയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന വിധി പുറപ്പെടുവിച്ചു.

Live Blog

Sabarimala Judgement : ശബരിമല യുവതീപ്രവേശനം, പുനഃപരിശോധനാ ഹർജികളിൽ വിധി, വാർത്തകൾ തത്മയം














13:34 (IST)14 Nov 2019





















വിധി സ്വാഗതം ചെയ്ത് ബിജെപി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബഞ്ചിനു വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. അയ്യപ്പ വിശ്വാസികള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കാര്യം കോടതി അംഗീകരിച്ചുവെന്ന് എം.ടി.രമേശ് പറഞ്ഞു. ഇനി സാങ്കേതികത്വം പറഞ്ഞ് അവിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ നോക്കരുതെന്നും ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികളെത്തിയാല്‍ തടയുമെന്നും എം.ടി.രമേശ് പറഞ്ഞു.

12:55 (IST)14 Nov 2019





















കുമ്മനം രാജശേഖരന്റെ പ്രതികരണം

12:35 (IST)14 Nov 2019





















വിധി സ്വാഗതം ചെയ്ത് ശശി തരൂർ

11:55 (IST)14 Nov 2019





















പ്രതികരിച്ച് യുഡിഎഫ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സ്ഥിതി നിലനില്‍ക്കുമെന്ന് കരുതി ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും സഹായകമായ വിധിയാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

11:34 (IST)14 Nov 2019





















പ്രതികരിച്ച് പന്തളം കൊട്ടാര പ്രതിനിധി

ശബരിമല സ്ത്രീപ്രവേശന കേസ് വിശാല ബഞ്ചിന് വിട്ടത് നല്ല കാര്യമാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. എല്ലാം അയ്യപ്പന്‍ തന്ന അനുഗ്രഹമാണെന്ന് ശശികുമാര വര്‍മ പറഞ്ഞു. വളരെ അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിശാല ബഞ്ചില്‍ നിന്ന് അയ്യപ്പ ഭക്തര്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശികുമാര വര്‍മ പറഞ്ഞു.

11:17 (IST)14 Nov 2019





















നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ശബരിമല സ്ത്രീപ്രവേശന കേസിൽ നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ളതാണ് 2018 സെപ്റ്റംബർ 28 ലെ വിധി. സ്ത്രീപ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ല. എങ്കിലും കേസ് വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. 

11:08 (IST)14 Nov 2019





















മറ്റ് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും ഇതോടൊപ്പം പരിഗണിക്കും

ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കുന്നതിനൊപ്പം മറ്റ് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. 

10:54 (IST)14 Nov 2019





















എതിർത്ത് രണ്ട് ജസ്റ്റിസുമാർ

കേസ് വിശാല ബഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജസ്റ്റിസുമാർ വിധിയെഴുതി. രണ്ടു ജസ്റ്റിസുമാർ ഇതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൽവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവരാണ് വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തത്.

10:47 (IST)14 Nov 2019





















കേസ് വിശാല ബഞ്ചിലേക്ക്

ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധി; കേസ് വിശാല ബഞ്ചിന് വിട്ടു. ഏഴംഗ വിശാല ബഞ്ചാണ് കേസ് പരിഗണിക്കുക.

10:43 (IST)14 Nov 2019





















ശബരിമല കേസ് ഏഴംഗ ബഞ്ചിലേക്ക്

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. കേസ് ഏഴംഗ വിശാല ബഞ്ചിലേക്ക് വിട്ടു. കേസ് പുനഃപരിശോധനയ്ക്ക്

10:41 (IST)14 Nov 2019





















Breaking News: കേസ് വിശാല ബഞ്ചിന്

ശബരിമല കേസ് ഏഴംഗ വിശാല ബഞ്ചിലേക്ക്

10:38 (IST)14 Nov 2019





















വിധി വായിക്കാൻ അഞ്ച് മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ്

വിധി വായിക്കാൻ അഞ്ച് മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ബഹളം വയ്ക്കരുതെന്നും ചീഫ് ജസ്റ്റിസ്

10:35 (IST)14 Nov 2019





















വിധിയിൽ ഒപ്പുവച്ചു

ചീഫ് ജസ്റ്റിസ് അടക്കമുള്ള ജസ്റ്റിസുമാർ ശബരിമല വിധിയിൽ ഒപ്പുവച്ചു 

10:34 (IST)14 Nov 2019





















വിധി പ്രസ്താവം തുടങ്ങി

ശബരിമല കേസിൽ വിധി പ്രസ്‌താവം തുടങ്ങി. 

10:34 (IST)14 Nov 2019





















സുപ്രീം കോടതി മുറിയിൽ സംഭവിക്കുന്നത്

കേസ് പരിഗണിക്കുന്ന അഞ്ച് ജസ്റ്റിസുമാർ സുപ്രീം കോടതിയിലെ ഒന്നാം നമ്പർ മുറിയിലെത്തി. കോർട്ട് മാസ്റ്റർ വിധി പുറത്തെടുത്തു. വിധി ഉടൻ 

10:30 (IST)14 Nov 2019





















ശബരിമല കേസ് ആദ്യം പരിഗണിക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിൽ ആദ്യം ലിസ്റ്റ് ചെയ്തിരിക്കുന്ന കേസാണ് ശബരിമല യുവതീപ്രവേശന കേസ്. 

10:27 (IST)14 Nov 2019





















ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിൽ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും മറ്റ് ജസ്റ്റിസുമാരും സുപ്രീം കോടതിയിലെത്തി. ശബരിമല പുനഃപരിശോധനാ കേസിൽ വിധി അൽപ്പസമത്തിനകം. 

10:24 (IST)14 Nov 2019





















10:14 (IST)14 Nov 2019





















ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് പുറപ്പെട്ടു

ശബരിമല യുവതീ പ്രവേശന കേസിലെ പുനഃപരിശോധനാ ഹർജികളിൽ വിധി അൽപ്പസമയത്തിനകം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതിയിലേക്ക് പുറപ്പെട്ടു 

10:05 (IST)14 Nov 2019





















പ്രതികരിച്ച് നിയുക്ത മേൽശാന്തി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വിധി വരാനിരിക്കെ പ്രതികരണവുമായി ശബരിമല നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി. അയ്യപ്പ ഹിതമനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് സുധീര്‍ നമ്പൂതിരി പറഞ്ഞു. എല്ലാം അയ്യപ്പ ഹിതമാണ്. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. അയ്യപ്പന്റെ യുക്തിക്കനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു. ഭക്തി നിര്‍ഭരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും പൂജ മാത്രമാണ് തന്റെ നിയോഗമെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു.

09:53 (IST)14 Nov 2019





















ശബരിമല വിധിയിൽ ശുഭപ്രതീക്ഷയെന്ന് പന്തളം രാജകുടുംബാംഗം

ശബരിമല വിധിയില്‍ ശുഭപ്രതീക്ഷയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ. വിധി എതിരായാൽ കേന്ദ്ര സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയുണ്ട്. എതിരായാല്‍ പ്രതിഷേധ പരിപാടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നിയമ പരമായ സാധ്യതകൾ പരിശോധിച്ച് തുടർന്നും മുന്നോട്ട് പോകുമെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. വിധി എന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ‍് ഇന്നലെ പറഞ്ഞത്.

09:15 (IST)14 Nov 2019





















നാൾവഴി

ശബരിമല യുവതീപ്രവേശന കേസിന്റെ നാൾവഴികൾ വിശദമായ വായനയ്ക്ക്

08:52 (IST)14 Nov 2019





















വിധി ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയാനിരിക്കെ പ്രതികരണവുമായി സിപിഎം. ശബരിമല വിധി കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിധി എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. എല്ലാവരും ആത്മസംയമനത്തോടെയായിരിക്കും വിധിയെ അംഗീകരിക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

08:51 (IST)14 Nov 2019





















വിധി എന്തു തന്നെയായാലും നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല വിധി എന്തു തന്നെയായാലും അത് നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിധിയുടെ മറവിൽ ആരും അക്രമങ്ങൾ നടത്തരുതെന്നും മന്ത്രി പറഞ്ഞു.

08:51 (IST)14 Nov 2019





















വിധി പറയുക അഞ്ചംഗ ഭരണഘടനാ ബഞ്ച്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

08:50 (IST)14 Nov 2019





















ജാഗ്രതാ നിർദേശം നൽകി പൊലീസ്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരാനിരിക്കെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്. നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്ന സാഹചര്യത്തില്‍ കേരള പൊലീസ് കനത്ത ജാഗ്രതയിലാണ്.

Sabarimala Women Entry Case: ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വീകരിക്കുന്ന നിലപാട് പുനഃപരിശോധനാ ഹര്‍ജികളുടെ വിധിയില്‍ നിര്‍ണായകമാകും. ചീഫ് ജസ്റ്റിസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്താല്‍ നേരത്തെ സംഭവിച്ചതുപോലെ ഒന്നിനെതിരെ നാല് എന്ന നിലയില്‍ തന്നെ വിധി നിലനില്‍ക്കും. അദ്ദേഹം എതിര്‍ക്കുകയാണെങ്കില്‍ വിധി രണ്ടിനെതിരെ മൂന്ന് എന്ന നിലയിലാകും. പുനഃപരിശോധന ഹർജികൾ തള്ളുകയാണെങ്കിൽ ശബരിമല നിയമപോരാട്ടം ഏതാണ്ട് പൂർണമായും അവസാനിക്കും. തിരുത്തൽ ഹർജിയെന്ന അതിവിദൂര സാധ്യത മാത്രമാകും പിന്നീട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry case review petitions judgement supreme court live updates

Next Story
Sabarimala Women Entry Case: ശബരിമല യുവതീപ്രവേശന കേസ്: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ്, Lok Sabha Election 2019, General Election 2019, പൊതു തിരഞ്ഞെടുപ്പ് 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, kerala Election commissioner, ശബരിമല, Sabarimala, iemalayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com