scorecardresearch

ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം; വിധിയില്‍ വ്യക്തത കുറുവുണ്ടെന്ന് ദേവസ്വം മന്ത്രി

വിധിയിൽ വ്യക്‌തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

വിധിയിൽ വ്യക്‌തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

author-image
WebDesk
New Update
sabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ അന്തിമ വിധി വരുംവരെ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത സര്‍ക്കാരിന് നിയമോപദേശം നല്‍കി.

Advertisment

കേസില്‍ അന്തിമതീര്‍പ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നതായും റിപ്പോർട്ടുകൾ.

Read Also: കാൽതെറ്റി തിളയ്ക്കുന്ന സാമ്പാർ പാത്രത്തിലേക്ക് വീണു; ആറു വയസുകാരന് ദാരുണാന്ത്യം

സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിധിയിൽ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകെെ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Advertisment

Read Also: നിലപാട് മയപ്പെടുത്തി ഖാന്‍വില്‍ക്കര്‍; മതവിശ്വാസത്തിലെ കോടതി ഇടപെടൽ തര്‍ക്കവിഷയമെന്ന് ചീഫ് ജസ്റ്റിസ്

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളാത്ത സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനു ആശയക്കുഴപ്പമുണ്ട്. അതിനാല്‍ തന്നെ വിധിയില്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

വിധിയിൽ വ്യക്‌തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അതിനാൽ തന്നെ വിധിയുടെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. നിയമ വിദഗ്ധരുമായി ആലോചിക്കും. നിലവിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനായി യുവതികൾ വന്നാൽ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാൻ സമയമുണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: