കുർണൂൽ: തിളയ്ക്കുന്ന സാമ്പാറിൽ വീണ് ആറു വയസുകാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലണ് സംഭവം. യുകെജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് സ്കൂളിലെ സാമ്പാര്‍ പാത്രത്തില്‍ അബദ്ധത്തിൽ വീണത്.
തിപ്പയപ്പിള്ളി ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകനായ പുരുഷോത്തം പന്യം ടൗണിലെ വിദ്യ നികേതന്‍ സ്കൂൾ വിദ്യാർഥിയാണ്. ഉച്ചഭക്ഷണത്തിനായി ഓടിയെത്തുമ്പോൾ കാല്‍തെറ്റി തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്മാര് കിണറ്റില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഉച്ചഭക്ഷണത്തിനായി കുട്ടികൾ വരിവരിയായി നിൽക്കുന്ന സമയത്ത് പുരുത്തോം വരിതെറ്റിച്ച് ഓടിവന്നുവെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. കുട്ടി വരിയിൽ ആയിരുന്നില്ല. വരിയിൽ നിന്ന് വളരെ വേഗത്തിൽ മുന്നോട്ട് ഓടിവന്നു. അതിനിടയിൽ കാൽ തെറ്റി തിളച്ച സാമ്പാറിലേക്ക് വീണുവെന്ന് അധികൃതർ പറഞ്ഞു.