scorecardresearch

ശബരിമല തുലാമാസ പൂജ: വിര്‍ച്വല്‍ ക്യൂ സംവിധാനം രണ്ടു ദിവസത്തിനുള്ളിൽ

സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി

സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി

author-image
WebDesk
New Update
sabarimala online booking 2020, sabarimala q online booking 2020, sabarimala temple opening dates 2020 to 2021, sabarimala opening dates 2020 to 2021, sabarimala darshan online booking 2020, sabarimala online.org, sabarimala calendar 2020 to 2021, sabarimala online org, sabarimala virtual q booking opening date 2020, sabarimala makara jyothi 2020 date, sabarimala darshan online booking 2020-2021, virtual queue booking for sabarimala, sabarimala q online booking 2020, sabarimala virtual q booking 2020-2021, sabarimala makaravilakku 2020, www.sabarimala online.org, sabarimala jyothi 2020, sabarimala online ticket 2020,

Sabarimala Virtual Queue: ശബരിമലയില്‍ തുലാമാസ പൂജയുടെ ഭാഗമായി ദർശനത്തിനായുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോടെയോ ഞായറാഴ്ച രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

Advertisment

Read More: ശബരിമലയിൽ ഓൺലൈന്‍ ദർശനം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം, പമ്പയിൽ കുളിയില്ല

പൂജയ്ക്ക് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശബരിമലയിൽ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും അദ്ദേഹത്തെ സഹായിക്കും.

Read More: ആരാധനാലയങ്ങളില്‍ ഒരു സമയം 20 പേർ; പ്രത്യേക ചടങ്ങുകളിൽ 40 പേർ വരെ

Advertisment

വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്പാനദിയില്‍ സ്‌നാനം അനുവദിക്കില്ല. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കുംതന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Read More: മണ്ഡലകാലത്ത് ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദര്‍ശനം; പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിക്കും

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: