ശബരിമലയിൽ ഓൺലൈന്‍ ദർശനം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം, പമ്പയിൽ കുളിയില്ല

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടന നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്

sabarimala, Photo : Unni, TDB

തിരുവനന്തപുരം: ശബരിമലയിൽ ഓണ്‍ലൈന്‍ ദർശനം അനുവദിക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. ശബരിമല തീർത്ഥാടനത്തിനു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

വിദഗ്‌ധ സമിതിയുടെ നിർദേശങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാർ നാളെ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടന നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈനായി ദര്‍ശനം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ തന്ത്രിയുടെ കൂടി അഭിപ്രായമറിഞ്ഞേ സർക്കാർ തീരുമാനമെടുക്കൂ.

Read Also: ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ശബരിമലയിൽ ഇങ്ങനെ ഒരു വിധി വരില്ലായിരുന്നു: ഉമ്മൻ ചാണ്ടി

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം ആയിരം തീർത്ഥാടകർ. ശനി, ഞായർ ദിവസങ്ങളിൽ പരമാവധി രണ്ടായിരം തീർത്ഥാടകരെ വരെ അനുവദിക്കാം.

പത്ത് വയസിനു താഴെയുള്ളവർക്കും അറുപത് വയസിനു മുകളിലുള്ളവർക്കും വിലക്ക്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമായിരിക്കണം തീർത്ഥാടകർ രജിസ്റ്റർ ചെയ്യേണ്ടത്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും എല്ലാവര്‍ക്കും നിലയ്‌ക്കലിൽവച്ച് ആന്റിജൻ പരിശോധന . പരമ്പരാഗത കാനനപാതയില്‍ യാത്ര അനുവദിക്കരുതെന്നും പമ്പവഴിയുള്ളതല്ലാത്ത എല്ലാവഴിയും വനം വകുപ്പ് അടയ്ക്കണമെന്നും വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala pilgrimage online booking covid negative certificate

Next Story
ഐഫോണ്‍ വിവാദം: കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തലKodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, Ramesh Chennithala, രമേശ് ചെന്നിത്തല, Congress, കോൺഗ്രസ്, RSS, ആർഎസ്എസ്, CPM, സിപിഎം, Deshabhimani, ദേശാഭിമാനി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com