/indian-express-malayalam/media/media_files/2025/10/18/sabarimala-2025-10-18-08-32-16.jpg)
ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ്
ശബരിമല: ചാലക്കുടി മറ്റത്തൂർ കുന്ന് സ്വദേശി പ്രസാദ് ഇ.ഡിയെ ശബരിമലയിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരൻ കശ്യപ് വർമ്മയാണ് ശബരിമല മേല്‍ശാന്തിയെ തിഞ്ഞെടുത്തത്.
Also Read: Kerala Rain: ഇടുക്കിയിൽ അതിശക്തമായ മഴ; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും
മാളികപ്പുറം മേൽശാന്തിയായി എം.ജി.മനു നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട് സ്വദേശിയാണ്. മൈഥിലി കെ. വര്‍മ്മയാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല മേല്‍ശാന്തി പട്ടികയില്‍ 14 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 13 പേരുമാണ് ഉള്‍പ്പെട്ടിട്ടിരുന്നത്.
Also Read: ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണംപൂശിയ പാളികൾ ഘടിപ്പിച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപം തെളിയിച്ചത്. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു. ഇന്നു മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22 ന് ഉച്ചയ്ക്ക് 11.50 ന് രാഷ്ട്രപതി ദ്രൗപദി മുർമു ദർശനത്തിനായി സന്നിധാനത്ത് എത്തും. പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തുക. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയില്‍ സുരക്ഷാ പരിശോധന തുടങ്ങി.
Read More: എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും; നിർണായക പ്രതികരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.