/indian-express-malayalam/media/media_files/2025/10/17/unnikrish1-2025-10-17-13-05-48.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിൻറെ പരിശോധന. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന. തൻറെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ പോറ്റി അറസ്റ്റിലായതോടെ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. തന്നെ കവർച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവിൽ പോറ്റിയുടെ വാദം.
Also Read:യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല കേസുകൾ എല്ലാം പിൻവലിക്കും വി.ഡി. സതീശൻ
അഞ്ച് പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തിൽ പ്രതികരിക്കണം എന്നതിൽ വരെ നിർദേശം നൽകി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം.
Also Read:ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണംപൂശിയ പാളികൾ ഘടിപ്പിച്ചു
സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ
അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ള ബോധപൂർവ്വം മൂടിവെയ്ക്കാൻ സർക്കാർ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശൻ പറഞ്ഞു. 1999ൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ദേവസ്വം മാനുവൽ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാൻ എന്ന വ്യാജേന കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
Read More: അതിശക്തമായ മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ മാറാൻ നിർദേശം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.