scorecardresearch

ശബരിമല സ്വർണക്കൊള്ള; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി, സർക്കാരിന് തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
V D Satheesan

വിഡി സതീശൻ, പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതോ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമാണിത്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

Also Read:ശബരിമലയിൽ കൊള്ള നടന്നെന്ന് ഹൈക്കോടതി; കേസെടുക്കാൻ നിർദേശം

ശബരിമലയിൽ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചിട്ടുള്ളത്. ഹൈക്കോടതി തന്നെ കോടതിക്ക് മുന്നിൽ വന്ന പ്രശ്നങ്ങൾ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ ഭാഗദമായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നത് സംശയിക്കേണ്ട കാര്യമില്ല. ഹൈക്കോടതിയുടെ നിലപാടിന് ഗവൺമെന്റ് ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ മുന്നിൽ ഏത് തരത്തിലുള്ള അന്വേഷണം എന്നതിനെ പറ്റിയും സർക്കാർ വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി മറ്റു പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Also Read:ശബരിമലയിൽ ഞെട്ടിക്കുന്ന കൊള്ള; സ്വർണവും ചെമ്പ് പാളിയും മറിച്ചുവിറ്റെന്ന് വിജിലൻസ് റിപ്പോർട്ട്

വിഷയത്തിൽ ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായെന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആർക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവനും പറഞ്ഞു. 

Advertisment

അതേസമയം പ്രതിപക്ഷ വാദം അടിവരയിടുന്നതാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ശബരിമലയിലെ സ്വർണ കവർച്ചയെപ്പറ്റി അറിയാമായിരുന്ന സർക്കാരിനും ദേവസ്വം ബോർഡിനുമേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Also Read:ശബരിമല സ്വർണപ്പാളി വിവാദം; സമരം ശക്തമാക്കി കോൺഗ്രസും ബിജെപിയും

ദ്വാരപാലക ശിൽപം കോടീശ്വരന് വിൽക്കാൻ കൂട്ടു നിന്നവരെല്ലാം നിയമത്തിന് മുന്നിൽ വരണം; അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷവും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മകനെ ഏൽപിച്ചത് എന്ത് നടപടിക്രമത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഡി സതീശൻ ചോദിച്ചു. ദ്വാരപാലക ശിൽപത്തിൽ മാത്രമല്ല കതകിലും കട്ടിളപ്പടിയിലും വരെ ഗുരുതര ക്രമക്കേടകൾ നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അയ്യപ്പന്റെ ദ്വാരപാലക ശിൽപം വ്യാജ മോൾഡുണ്ടാക്കിയതും ഒർജിനൽ മറ്റാർക്കോ വിറ്റെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കാണ് കോടതി അടിവരയിട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More:മുനമ്പം വഖ്ഫ് ഭൂമിയല്ല; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Vd Satheeshan Pinarayi Vijayan Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: