scorecardresearch

സ്വർണപ്പാളി വിവാദം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു

author-image
WebDesk
New Update
vd satheesan opposition

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്നുതന്നെ തീരുമാനമുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Advertisment

ശബരിമലയിലെ ദ്വാരപാലക ശിൽപം ഉയർന്ന വിലയ്ക്കു വിൽപന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് വി.ഡി സതീശൻ പറഞ്ഞു. ശബരിമല ക്ഷേത്രത്തെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെയും ദേവസ്വം ബോർഡ് പോറ്റിയുമായി ചേർന്ന് വിഞ്ചിച്ചിരിക്കുകയാണെന്ന് സതീശൻ ആരോപിച്ചു.

Also Read: സ്വർണ പാളികള്‍ കൊണ്ടുപോകുമ്പോള്‍ ഞാൻ അധികാരത്തിലില്ല: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു

അതേസമയം, ഹൈക്കോടതിയെ പോലും അംഗീകരിക്കുന്നില്ലാ എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. സർക്കാരും ദേവസ്വം ബോർഡും മന്ത്രിയും എത് അന്വേഷണത്തെയും നേരിടാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വരുമ്പോൾ കോടതിയെ പോലും അംഗീകരിക്കാത്ത നാടകം കേവലം സങ്കുചിത രാഷ്ട്രിയത്തിനു വേണ്ടിയുള്ളതാണെന്ന്, മന്ത്രി പി. രാജീവ് സഭയിൽ പറഞ്ഞു.

Advertisment

Also Read: സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ചോദ്യോത്തര വേളയിൽ സ്വർണപ്പാളി വിവാദം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. സ്പീക്കറുടെ ഡയസ് മറച്ച് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടര്‍ന്ന് ചോദ്യത്തരവേള റദ്ദാക്കിയതായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു.

Read More: ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റ്; സംസ്ഥാനത്ത് നാളെ മുതൽ മഞ്ഞ അലർട്ട്

Vd Satheeshan Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: