/indian-express-malayalam/media/media_files/2025/10/04/sabarimala-2025-10-04-09-09-26.jpg)
ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്.വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Also Read: ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ ആലപ്പുഴയിൽ; തുറവൂർ സ്വദേശിക്ക് 25 കോടി
ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. 2019ൽ ദ്വാരപാലക ശില്‍പ്പപങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ അവയിൽ ഉണ്ടായിരുന്നത് 1.5 കിലോ സ്വര്‍ണമായിരുന്നു. എന്നാൽ, പോറ്റി ശിൽപങ്ങൾ തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
Also Read: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി
തിരുവിതാം കൂർ ദേവസ്വം ബോർഡിന്‍റെയും സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും വാദങ്ങൾ തള്ളുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998-99 കാലത്ത് ദ്വാരക പാല ശിൽപങ്ങളിൽ മാത്രം ഒന്നര കിലോ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശ്രീകോവിലിൽ പ്രതിഷ്ഠിച്ച എട്ട് പാളികളിലായി നാലു കിലോ സ്വർണവും പൊതിഞ്ഞു. എട്ട് പാളികളിൽ വശത്തെ രണ്ട് പാളികളും ദ്വാരപാലക ശില്പത്തിന്‍റെ എല്ലാ പാളികളും 2019ൽ പോറ്റിക്ക് കൈമാറി. ആ സമയത്ത് ഇവയെല്ലാം സ്വർണമായിരുന്നു. എന്നാൽ, ദ്വാരപാലക ശില്പങ്ങളിലെ പാളികൾ പോറ്റി തിരിച്ചെത്തിച്ചപ്പോൾ അതിലുണ്ടായിരുന്നത് 394 ഗ്രാം സ്വർണം മാത്രമാണ്.
Also Read: രാഷ്ട്രപതി ശബരിമലയിലേക്ക്; ഒക്ടോബറിൽ കേരളത്തിലെത്തും
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണപ്പാളിയില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ സ്‌പോണ്‍സര്‍ ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
Read More: ശബരിമല സ്വർണ്ണപ്പാളി വിവാദം; തന്റെ വീട്ടിൽ പൂജ നടന്നിട്ടില്ലെന്ന് ജയറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.