/indian-express-malayalam/media/media_files/2025/01/13/xfazXlOZYDC3FtWA4zu5.jpg)
ബിനില്‍ ബാബു, ജെയിൻ ടികെ
തൃശൂർ: റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി യുവാക്കളിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനിലിന്റെ ബന്ധുവായ ജെയിന് സാരമായ പരിക്കേറ്റിരുന്നു. മരണം സ്ഥിരീകരിച്ച് എംബസിയിൽനിന്ന് വിവരം ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു.
ഷെല്ലാക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റതായി കഴിഞ്ഞ ദിവസമാണ് ബിനിലിൻ്റെ കുടുംബത്തിന് സന്ദേശം ലഭിച്ചത്. എന്നാൽ ഇവരുയും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. മോസ്‌കോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ബിനിലിൻ്റെ ഭാര്യ ജോയ്‌സിക്കാണ് വിവരം ലഭിച്ചതെന്ന് ഇരുവരുടെയും ബന്ധുവായ സനീഷ് പറഞ്ഞു.
യുവാക്കളെ രക്ഷിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ബിനിലിന്റെ മരണവർത്ത വരുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളായി ബിനിലിനെയും ജെയിനെയും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നുവെന്നു നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി പറഞ്ഞു. കേരളത്തിൽ നിന്ന് ഇപ്പോഴും എത്രപേർ റഷ്യൻ സൈന്യത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രീഷ്യൻ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിൽ കുടുങ്ങുകയായിരുന്നു. മിലിട്ടറി സപ്പോർട്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തി കൂലിപ്പട്ടാളത്തിൽ അകപ്പെട്ട, തൃശൂർ സ്വദേശി സന്ദീപ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊല്ലപ്പെട്ടിരുന്നു.
Read More
- തൈപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ പ്രാദേശിക അവധി
- പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു
- സ്ത്രീകൾക്കെതിരെ തെറ്റായ വാക്കോ നോക്കോ പ്രവർത്തിയോ ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
- നെയ്യാറ്റിൻകരയിലെ സമാധി കേസ്: ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്ന് മകൻ, കിടപ്പിലായിരുന്നുവെന്ന് ബന്ധു
- പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നവവരനും സഹോദരങ്ങളും; 20 പേർ അറസ്റ്റിലായതായി പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.