scorecardresearch

'എൽഡിഎഫിൽ വലിഞ്ഞുകയറി വന്നവരല്ല, മന്ത്രിസ്ഥാനം വേണം'; അർഹമായ പരിഗണന കിട്ടുന്നില്ലെന്ന് ആർജെഡി

രാജ്യസഭാ സീറ്റിന് എൽഡിഎഫ് പരിഗണിക്കാത്തതിൽ അതൃപ്തിയറിയിച്ച് രാഷ്ട്രീയ ജനതാദൾ അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. ആർജെഡിക്ക് മന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

രാജ്യസഭാ സീറ്റിന് എൽഡിഎഫ് പരിഗണിക്കാത്തതിൽ അതൃപ്തിയറിയിച്ച് രാഷ്ട്രീയ ജനതാദൾ അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. ആർജെഡിക്ക് മന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
RJD | MV Shreyams Kumar

രാഷ്ട്രീയ ജനതാദൾ അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ വാർത്താസമ്മേളം നടത്തുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

കോഴിക്കോട്: രാജ്യസഭാ സീറ്റിന് എൽഡിഎഫ് പരിഗണിക്കാത്തതിൽ അതൃപ്തിയറിയിച്ച് രാഷ്ട്രീയ ജനതാദൾ അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. ആർജെഡിക്ക് മന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisment

"പ്രത്യേക പരിഗണന ഒരു പാർട്ടിക്ക് മാത്രം കിട്ടുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. എൽഡിഎഫിൽ ആർജെഡിക്ക് പരിഗണന കുറഞ്ഞുവരികയാണ്. ഇടതു മുന്നണിയിൽ ഞങ്ങൾ വലിഞ്ഞുകയറി വന്നവരല്ല, ക്ഷണിച്ചു വരുത്തിയതാണ്. ഞങ്ങൾക്ക് ഒരു മന്ത്രിസ്ഥാനം വേണം," ശ്രേയാംസ് കുമാർ പറഞ്ഞു.

"ആർജെഡിക്ക് അർഹമായ പരിഗണന കിട്ടണം. ചർച്ചയില്ലാതെ ലോക്സഭയിലെ സീറ്റ് 15, 4, 1 എന്ന ക്രമത്തിൽ വിഭജിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി അണികൾ മുൻനിരയിൽ നിന്ന് തന്നെ പ്രവർത്തിച്ചു. ആർജെഡി കൽപ്പറ്റ സീറ്റ് നഷ്ടപ്പെടുത്തിയെന്ന് പറയുന്നവർ ചരിത്രം പഠിക്കണം," ശ്രേയാംസ് കുമാർ പറഞ്ഞു.

"എൻഡിഎയുടെ ഭാഗമായ പാർട്ടി മന്ത്രിസ്ഥാനത്ത് ഇരിക്കുന്നതിൽ പ്രശ്നമില്ല. ആർജെഡിയോട് കാണിക്കുന്നത് അവഗണന മാത്രമാണ്. ഞങ്ങൾക്ക് മന്ത്രി സ്ഥാനം വേണം. 2022ൽ ആർജെഡി ഒഴിഞ്ഞ സീറ്റ് സിപിഐക്ക് നൽകി. ആ സീറ്റ് തിരിച്ചുനൽകി വിട്ടുവീഴ്ച കാണിക്കണമായിരുന്നു," ശ്രേയാംസ് കുമാർ പറഞ്ഞു.

Read More

Advertisment
Rjd Kerala News Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: