/indian-express-malayalam/media/media_files/yCF4MdssZ0asLCAPPFSc.jpg)
അർജുനും ലോറിയും കാണാതായ ഷിരൂർ ദേശീയ പാത
മംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ രക്ഷാപ്രവർത്തനം രാത്രിയിലും പുരോഗമിക്കുന്നു. കർണാടക എഡിജിപി ആർ സുരേന്ദ്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. രാത്രി പത്തുമണി വരെ രക്ഷാദൗത്യം തുടരാനാണ് നിലവിലെ തീരുമാനം. രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് വലിയലെറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മഴയുടെ സ്ഥിതി നോക്കിയാകും കൂടുതൽ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക. നിലവിൽ മണ്ണിനടയിൽ ലോറിയുണ്ടോയെന്ന് മെറ്റൽ ഡിക്ടറുകൾ ഉപയോഗിച്ച് പരിശോധിച്ചു വരികയാണ്. നാവിക സേനയുടെ ഉൾപ്പടെ സഹായത്തോടെ കൂടുതൽ സംവിധാനങ്ങളുമായി രക്ഷാദൗത്യം ഊർജിതമായി തുടരുകയാണെന്ന് ഉത്തരകന്നഡ ജില്ലാ പോലീസ് മേധാവി എം നാരായണൻ പറഞ്ഞു. അതേ സമയം രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് വിവരം. ലോറിയിൽ നിന്നുള്ള ജിപിഎസ് സംവിധാനം വഴിയാണ് അർജുൻ സഞ്ചരിച്ച ലോറി ഇവിടെ കുടുങ്ങിയെന്ന് കണ്ടെത്തിയത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മണ്ണ് നീക്കുക ദുഷ്‌കരമാണെന്നും ഇടക്കിടെ പെയ്യുന്ന മഴ അതിരൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ പോലീസിനും നാവികസേനയ്ക്കും ഒപ്പം 100 അംഗ എൻഡിആർഎഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആർ സുരേന്ദ്രയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.കഴിഞ്ഞ എട്ടിനാണ് തടികൊണ്ടുവരാനായി അർജുൻ കർണാടകയിലേക്ക് പോയത്.മണ്ണ് കല്ലും കടക്കാൻ ഇടയില്ലാത്ത തരത്തിൽ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് അർജുൻ സഞ്ചരിച്ച ലോറിയിലുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.