/indian-express-malayalam/media/media_files/a6KCjEePJIZwS5W6aCLX.jpg)
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോററ്റിയുടേതാണ് നിർണായക തീരുമാനം
തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ പെർമിറ്റിൽ ഇളവ് വരുത്തി ഗതാഗത വകുപ്പ്. ഓട്ടോ റിക്ഷകൾക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് അപകട നിരക്ക് കൂടുമെന്ന് മുന്നറിയിപ്പ് മറികടന്നും സംസ്ഥാന ട്രാൻസ്‌പോർട്ട് അതോററ്റിയുടെ സുപ്രധാന തീരുമാനം. നിലവിൽ ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു പെർമിറ്റ് നൽകിയിരുന്നത്.
ഓട്ടോകൾക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിച്ചത്.എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു കണ്ണൂർ മാടായി ഏരിയാകമ്മറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോററ്റി സെക്രട്ടറിയും ചേർന്ന് തീരൂമാനം എടുത്തത്.
അപകടം ഏറെ
നിരവധി അപകടങ്ങൾക്ക് വഴിതെളിക്കുന്നതാണ് നിലവിലെ തീരൂമാനം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ എന്നതാണ് പ്രധാനം. കൂടാതെ സീൽറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഓട്ടോറിക്ഷയിൽ ഇല്ല. നിലവിൽ ഓട്ടോ റിക്ഷകൾക്ക് റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത 50 കിലോമീറ്ററാണ്.
അതിവേഗ പാതകളിൽ പുതിയ വാഹനങ്ങൾ പായുമ്പോൾ ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നു.അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.
സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണം
ഓട്ടോയിൽ സഞ്ചരിക്കുന്ന യാത്രക്കാരന്റെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന് നിബന്ധനയോടെയാണ് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോററ്റിയുടെ പുതിയ തീരൂമാനം. എന്നാൽ പൊതുവേ സുരക്ഷാ സംവിധാനങ്ങൾ കുറവുള്ള ഓട്ടോയിൽ എങ്ങനെ ഇത്രയും ദുരത്തിലുള്ള സഞ്ചാരം സാധ്യമാകുമെന്നതാണ് യാത്രക്കാരുടെ ചോദ്യം.
അതിവേഗപാതകളിൽ പുതിയ വാഹനങ്ങൾക്കിടയിൽ ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിഐടിയുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കൈകൊണ്ട തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Read More
- ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
- പണം തട്ടിയെന്ന് പരാതി; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
- വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
- വയനാട് ദുരന്തം: ഇനി കണ്ടെത്താനുള്ളത് 118 പേരെ, ഒഴുകിവന്ന മണ്ണിനടിയിലും പാറയുടെ അരികുകളിലും പരിശോധന
- ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗം നടപ്പാക്കണം; ക്വാറികളിൽ ഭൂരിഭാഗവും അനധികൃതമെന്ന് മാധവ് ഗാഡ്ഗിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.