/indian-express-malayalam/media/media_files/tCnzI1VZzxMBxWz58eQl.jpg)
തദ്ദേശ അദാലത്തിൻറെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി
കൊച്ചി: അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ജനങ്ങളെ സേവിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ജനങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ അദാലത്തിൻറെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓഗസ്റ്റ് 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപറേഷൻ, 9ന് തൃശൂർ, 10ന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ.
തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടും സമയ പരിധിക്കകം സേവനം ലഭിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പരാതികളും നിവേദനങ്ങളും തുടങ്ങിയവയും അദാലത്തിൽ പരിഗണിക്കും.
ബിൽഡിംഗ് പെർമിറ്റ്, വ്യാപാര-വാണിജ്യ-വ്യവസായ ലൈസൻസുകൾ
,സിവിൽ രജിസട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്‌കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദേശങ്ങൾ എന്നിവയും പരിഗണിക്കും. ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കില്ല.
Read More
- വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
- വയനാട് ദുരന്തം: ഇനി കണ്ടെത്താനുള്ളത് 118 പേരെ, ഒഴുകിവന്ന മണ്ണിനടിയിലും പാറയുടെ അരികുകളിലും പരിശോധന
- ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗം നടപ്പാക്കണം; ക്വാറികളിൽ ഭൂരിഭാഗവും അനധികൃതമെന്ന് മാധവ് ഗാഡ്ഗിൽ
- യുവഡോക്ടറുടെ കൊലപാതകം;മെഡിക്കൽ കോളേജ് അടിച്ചുതകർത്തു
- വനിതാ ഡോക്ടറുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.