/indian-express-malayalam/media/media_files/2024/11/27/bs99CZQa2y8CiVS0oyF9.jpg)
എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു.ഡി.എഫ് സർക്കാരാണ്. സംഭവത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ഐ.പി.എസ് ഉദ്യോഗസ്ഥനായി ചുമതലയേൽക്കുന്നത്.
Also Read:ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ
ആന്ധ്രക്കാരനായ അദ്ദേഹത്തിന് കണ്ണൂരിന്റേയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ മനസിലായിട്ടില്ല. കൂത്തുപറമ്പിലുണ്ടായ സംഭവത്തിന് നേത്യത്വം നൽകിയത് ഹക്കിം ബത്തേരിയും ടി.ടി ആന്റണിയുമാണ്. അഞ്ചുപേരെ കൊന്നത് യുഡിഎഫ് സർക്കാരാണെന്നും റവാഡയല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Also Read:കീം പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിച്ചു
പി. ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സർക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ശരിയായ രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. പാർട്ടി നൽകുന്ന ക്ലീൻ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനം. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തിരഞ്ഞെടുത്തതെന്നും അതിൽ അനാവശ്യ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടാണിതെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Also Read:വിഎസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം
അതേസമയം, ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു. ചട്ടപ്രകാരം ആണ് നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനം. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പി. നിയമന വിവാദത്തിൽ ഇപ്പോൾ അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
Read More
ന്യൂനമർദ്ദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴ; 2 മുതൽ മഞ്ഞ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.