scorecardresearch

ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ

സമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടിയെ അറസ്റ്റു ചെയ്തത്

സമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടിയെ അറസ്റ്റു ചെയ്തത്

author-image
WebDesk
New Update
Minu Muneer

ചിത്രം: ഫേസ്ബുക്ക്

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീർ‌ അറസ്റ്റിൽ. സമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ബാലചന്ദ്രമേനോന്റെ പരാതിയിലാണ് നടിയെ അറസ്റ്റു ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.

Advertisment

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ലൈംഗികാരോപണത്തിൽ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

2008-ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന് സിനിമയുടെ ചിത്രീകരണ വേളയിൽ ബാലചന്ദ്ര മേനോനും നടൻ ജയസൂര്യയും പീഡിപ്പിച്ചെന്നായിരുന്നു ആലുവ സ്വദേശിയായ നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ ശൗചാലയത്തിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാൽ പരാതിയിൽ പറയുന്ന ദിവസം സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയിൽ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖകളിൽ കാണുന്നത്. 

Also Read: ലൈംഗികാരോപണം; ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരെ തെളിവില്ലെന്ന് പോലീസ്

Advertisment

പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന ശൗചാലയം ഇരുന്ന ഭാഗത്ത് നിലവിൽ വനം മന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്‌സാക്ഷിയോ സാക്ഷിമൊഴികളോ സംഭവത്തിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Also Read: പുരുഷന്മാർക്കും അന്തസ്സുണ്ട്; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

വഞ്ചിയൂരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നായിരുന്നു ബാലചന്ദ്രമേനോനെതിരായ പരാതി. ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്ന ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. എന്നാൽ, പരാതിക്കാരി ഹോട്ടലിൽ വന്നതിന് തെളിലുകളില്ല. സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ സി.സി.ടി.വി.ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ പോലുള്ള തെളിവുകളില്ല. കേസിൽ സാക്ഷിയെന്ന് പറഞ്ഞ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് മൊഴി മാറ്റിയതും കേസിൽ തിരിച്ചടിയായി. 

Read More: കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 35 ആയി ഉയർന്നു; അന്വേഷണത്തിന് ഉന്നതതല സമിതി

Balachandramenon Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: